ഹൈദരാബാദ്- അമിതമായി രാസവസ്തുക്കള്‍ അടങ്ങിയ കോസ്‌മെറ്റിക്‌സ് നിരന്തരമായി ഉപയോഗിച്ചാല്‍ നിരവധി ത്വക്ക് രോഗങ്ങള്‍ ഉറപ്പാണ്. ബോളിവുഡിലും തിളങ്ങിയപ്രശസ്ത തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭുവിന് മയോസിറ്റിസ് എന്ന അപൂര്‍വ ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍ അസുഖം കണ്ടെത്തിയത് വലിയ ഞെട്ടലുളവാക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കൂടി പുറത്ത് വരുന്നു. രശ്മിക മന്ദാനയ്ക്കും അപൂര്‍വവും ഗുരുതരവുമായ ത്വക്ക് രോഗം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രോഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട കാര്യം രശ്മിക തന്നെ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടിയുടെ ത്വക് രോഗത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആരംഭിച്ചത്.
രശ്മികയ്ക്ക് ത്വക്ക് രോഗം ഉണ്ടെന്നും അതുകൊണ്ടാണ് അവര്‍ ഡെര്‍മറ്റോളജിസ്റ്റിനെ സന്ദര്‍ശിച്ചത് ചിലര്‍ പറയുമ്പോള്‍ അവര്‍ ഡോക്ടറെ കണ്ടതിനെ ത്വക്ക് രോഗവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നു.
ധാരളം കെമിക്കല്‍ അടങ്ങിയ കോസ്‌മെറ്റിക്‌സ് ഉപയോഗിക്കുന്നതും സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുന്നതും ഭക്ഷണത്തില്‍ ചര്‍മ്മത്തെ നിലനിര്‍ത്താന്‍ ആവശ്യമായ അളവില്‍ വിറ്റാമിനുകളും ധാതുക്കളും ഉള്‍പ്പെടുത്താത്തതിനാലും നടിമാരില്‍ ചിലര്‍ പ്രയാസപ്പെടുന്നുണ്ട്.
ബോളിവുഡില്‍ എത്തിയ തെന്നിന്ത്യന്‍ നടിമാരില്‍ ഒരാളായ രശ്മിക ഇപ്പോള്‍ രണ്‍ബീര്‍ കപൂറിനൊപ്പം അനിമല്‍ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. മിഷന്‍ മജ്‌നുവിലാണ് രശ്മിക അവസാനമായി അഭിനയിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)