താനെ- മുംബൈക്ക് സമീപം മീരാ റോഡില്‍ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റുമായി ബന്ധമുള്ള ഓട്ടോറിക്ഷാ െ്രെഡവറെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. മൊബൈല്‍ പേയ്‌മെന്റ് വഴി പണം സ്വീകരിച്ചാണ് സംഘം പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആവശ്യക്കാര്‍ക്ക് ഹോട്ടല്‍ മുറികളും പെണ്‍കുട്ടികളേയും ഏര്‍പ്പാടാക്കി പണം ഓണ്‍ലൈനായി സ്വീകരിക്കുകയാണ് രീതി. തുടര്‍ന്ന് ബുക്ക് ചെയ്ത ഹോട്ടലുകളിലേക്ക് ഓട്ടോറിക്ഷയിലാണ് പെണ്‍കുട്ടികളെ എത്തിക്കുക.
രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പോലീസ് അന്വേഷണം. തുടര്‍ന്ന് പോലീസുകര്‍ തന്നെ ബുക്കിംഗ് നടത്തി കാത്തിരുന്നാണ് രണ്ട് സ്ത്രീകളെ കൊണ്ടുവന്നപ്പോള്‍ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തതെന്ന് മിരാ ഭയന്ദര്‍വസായ് വിരാര്‍ പോലീസിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സമീര്‍ അഹിറാവു പറഞ്ഞു.
ഓട്ടോ പിടിച്ചെടുത്ത് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. രണ്ട് സ്ത്രീകളെയും റെസ്‌ക്യൂ ഹോമിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)