Sorry, you need to enable JavaScript to visit this website.

വീട്ടുകാരേയും നാട്ടുകാരേയും പരിഭ്രാന്തിയിലാക്കി 14 കാരന്‍; വിശന്നപ്പോള്‍ തിരിച്ചെത്തി

ഹരിപ്പാട്- വീട്ടില്‍നിന്നു പിണങ്ങിപ്പോയി ഒളിച്ചിരുന്ന വിദ്യാര്‍ത്ഥി വിശപ്പ് സഹിക്കാനാവാതെ തിരിച്ചെത്തി. അമ്മയുമായി പിണങ്ങി സമീപത്തെ പുരയിടത്തില്‍ ഒളിച്ചിരുന്ന പതിനാലുകാരനാണ് മണിക്കൂറുകളോളം നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തിയിലാക്കിയത്. രാവിലെ ആറ് മണിയോടെ പുറത്തേക്കു പോയ വിദ്യാര്‍ഥി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെയാണ് വീട്ടുകാര്‍ക്ക് പരിഭ്രമമായത്.
വീട്ടുകാര്‍ ഹരിപ്പാട് പോലിസില്‍ വിവരം അറിയിച്ചു. പോലിസും നാട്ടുകാരും ചേര്‍ന്ന് അന്വേഷണം തുടങ്ങി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ പോലിസ് അന്വേഷണം നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരം ലഭിച്ചില്ല. സമൂഹമാധ്യമങ്ങള്‍ വഴിയും വിദ്യാര്‍ഥിയെ കണ്ടെത്താന്‍ ശ്രമിച്ചു. ഇതിനിടെ വീടിനു സമീപം ആളൊഴിഞ്ഞ പുരയിടത്തില്‍ ഒളിച്ചിരുന്ന വിദ്യാര്‍ത്ഥി ഉച്ചയോടെ തിരികെ വീട്ടിലെത്തുകയായിരുന്നു. ഹരിപ്പാട് പോലിസ് കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News