Sorry, you need to enable JavaScript to visit this website.

കാരണം അധ്യാപികയെന്ന് കുറിപ്പ്; എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി

കണ്ണൂര്‍-അധ്യാപിക വഴക്കു പറഞ്ഞ മനോവിഷമത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പെരളശ്ശേരി ഐവര്‍കുളം 'സ്വപ്നക്കൂടി'ല്‍ റിയ പ്രവീണ്‍ (13) ആണ് മരിച്ചത്.
വീട്ടിലെ കിടപ്പു മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെരളശ്ശേരി എ.കെ.ജി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അധ്യാപികയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് വ്യക്തമാക്കുന്ന കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തി. ക്ലാസ് മുറിയുടെ ചുവരില്‍ മഷിയൊഴിച്ച സംഭവവുമായി ബന്ധപ്പെട്ട് അധ്യാപിക കുട്ടിയെ ശകാരിക്കുകയും രക്ഷിതാക്കളെ സ്‌കൂളില്‍ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്.
പ്രവീണിന്റെ മകളാണ്. ചക്കരക്കല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അധ്യാപികയില്‍ നിന്ന് മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News