ന്യൂദല്‍ഹി- വാലന്റൈന്‍സ് ഡേ പശു ആലിംഗന ദിനമായി ആഘോഷിക്കണമെന്ന വിവാദ ആഹ്വാനം കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പിന്‍വലിച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും വിവാദ ആഹ്വാനത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. പ്രണയ ദിനമായി ആഘോഷിക്കാറുള്ള ഫെബ്രുവരി 14 ഗോ ആലിംഗന ദിനമാക്കി മാറ്റണമെന്നായിരുന്നു കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ ആഹ്വാനം. ഇതിനു പിന്നാലെ ആയിരക്കണക്കിനു ട്രോളുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.