Sorry, you need to enable JavaScript to visit this website.

ആകാശം വാഴാൻ പുതുതായി 500 വിമാനങ്ങൾ കൂടി; കോടികൾ എറിഞ്ഞ് എയർ ഇന്ത്യ

Read More

ന്യൂദൽഹി - ആകാശസ്വപ്‌നങ്ങൾ പൂവണയിക്കാൻ എയർ ഇന്ത്യ പുതിയ പദ്ധതിയുമായി മുന്നോട്ട്. ഇതിന്റെ ഭാഗമായി അഭ്യന്തര-രാജ്യാന്തര യാത്രയ്ക്കായി പുതുതായി 500 വിമാനങ്ങൾകൂടി വാങ്ങാൻ രണ്ട് കമ്പനികളുമായി ധാരണയുണ്ടാക്കി. 100 ബില്യൻ യു.എസ് ഡോളറിൽ ഏറെ ചെലവിട്ടാണ് വിമാനങ്ങൾ വാങ്ങുകയെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 
 എന്നാൽ, കരാറിനെപ്പറ്റി പ്രതികരിക്കൻ എയർ ഇന്ത്യയോ ധാരണയിലെത്തിയ വിമാനനിർമാണ കമ്പനികളോ തയ്യാറായിട്ടില്ല. ഈയിടെ, സിംഗപ്പുർ എയർലൈൻസുമായി സഹ ഉടമസ്ഥതയിലുള്ള വിസ്താര വിമാനക്കമ്പനി എയർ ഇന്ത്യയിൽ ലയിച്ചിരുന്നു. ഇതോടെ 218 വിമാനങ്ങളുമായി എയർ ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമായി മാറിയിട്ടുണ്ട്. 
 ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ സ്വന്തമാക്കിയതിന് പിന്നാലെയുള്ള തുടർ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കങ്ങൾ. ഫ്രാൻസിന്റെ എയർബസ്, അവർക്ക് പ്രധാന വെല്ലുവിളി ഉയർത്തുന്ന ബോയിങ് എന്നീ കമ്പനികൾക്ക് തുല്യമായാണ് എയർ ഇന്ത്യ വിമാനനിർമാണ കരാർ അനുവദിച്ചതെന്നാണ് വിവരം. ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. എയർബസിന്റെ എ320 നിയോസ്, എ350എസ്, ബോയിങ്ങിന്റെ 737 മാക്‌സ്, 787 വൈഡ്‌ബോഡീസ്, 777 എക്‌സ്എസ് എന്നീ വിമാനങ്ങളാണ് എയർ ഇന്ത്യ പുതുതായി വാങ്ങുന്നത്. 
 കൊവിഡ് 2019ന് ശേഷമുള്ള ശക്തമായ യാത്രാ കുതിച്ചുചാട്ടം വീക്ഷിക്കുന്ന ഹോം മാർക്കറ്റിൽ എയർ ഇന്ത്യയെ വലിയ ആഗോള വിമാനക്കമ്പനികളുടെ ലീഗിൽ ഉൾപ്പെടുത്താനും വിമാന നിർമ്മാതാക്കൾക്കും വിതരണക്കാർക്കും സ്വാധീനമുള്ള ഉപയോക്താവാക്കി മാറ്റാനും ഈ റെക്കോർഡ് ഓർഡറിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. നിലവിലുള്ള പരാതികളെല്ലാം പരിഹരിച്ച് കുറ്റമറ്റ സേവനവും ലോകോത്തര വിമാനങ്ങളുമുള്ള ഒരു വിമാനക്കമ്പനി എന്ന നിലയിലേക്ക് വളർന്ന് സ്വദേശത്തും വിദേശത്തും പുതിയ ഗ്രാഫിലേക്ക് ഉയരാനുള്ള ചരിത്രപരമായ തീരുമാനമാകും പുതിയ ഉടമ്പടെയന്നും ഇവർ കരുതുന്നു. 1932ൽ ജെ.ആർ.ഡി ടാറ്റ തുടങ്ങിയ എയർ ഇന്ത്യയെ 1953-ൽ ദേശസാൽക്കരിക്കുകയായിരുന്നു. പിന്നീട്, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എയർ ഇന്ത്യയെ ടാറ്റ തന്നെ സ്വയം ഏറ്റെടുക്കുകയായിരുന്നു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News