ജയ്പൂർ - കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ ഷാനല്ല ഇറാനിയും അർജുൻ ഭല്ലയും വിവാഹിതയായി. രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ കിംസർ കോട്ടയിൽ വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങ്.
എം.ബി.എ ബിരുദധാരിയായ പ്രവാസിയായ അർജുൻ ഭല്ലയാണ് വരൻ. വധു ഷാനല്ല അഭിഭാഷകയാണ്. മുംബൈ ലോ കോളേജിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം വാഷിങ്ങ്ടണിലെ ലോ സെന്ററിൽ നിന്നും എൽ എൽ.എം ബിരുദം നേടി. 2021 ഡിസംബറിൽ അർജുനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് സ്മൃതി ഇറാനി ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിലൂടെ മകളുടെ വിവാഹ കാര്യം അറിയിച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 50-ഓളം പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
സ്മൃതി ഇറാനിയുടെ ഭർത്താവ് സുബിൻ ഇറാനിയുടെ ആദ്യ വിവാഹത്തിലെ മോന ഇറാനിയുടെ മകളാണ് ഷാനല്ല ഇറാനി. സ്മൃതിക്കും സുബിനും രണ്ട് കുട്ടികളുണ്ട്. മകൻ സോഹറും മകൾ സോയിഷും. മൂന്നുപേരും വളരെ അടുപ്പത്തിലാണ് കഴിയുന്നത്.
വിവാഹത്തിന് വേദിയായ കിംസർ കോട്ടക്ക് 500 വർഷത്തെ പഴക്കമുണ്ട്. 2021-ൽ ഇതേ സ്ഥലത്ത് വെച്ചുതന്നെയായിരുന്നു വിവാഹ നിശ്ചയവും. ഈ കോട്ട ഇപ്പോൾ ബി.ജെ.പി നേതാവ് ഗജേന്ദ്ര സിംഗിന്റെ ഉടമസ്ഥതയിലുള്ള ഹെറിറ്റേജ് ഹോട്ടലാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മാലിന്യക്കുഴിയിൽ വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം
പെരുമ്പാവൂർ (എറണാകുളം) - പെരുമ്പാവൂരിൽ മാലിന്യക്കുഴിയിൽ വീണ് നാലു വയസുകാരിക്ക് ദാരുണാന്ത്യം. കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കുഴിയിൽ വീണാണ് മരണം. പശ്ചിമബംഗാൾ സ്വദേശി ഹുനൂബയുടെ മകൾ അസ്മിനയാണ് മരിച്ചത്. അമ്മ ഹുനൂബ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയാണ്. അവരോടൊപ്പം കമ്പനിയിലെത്തിയതായിരുന്നു കുട്ടി.
മാലിന്യക്കുഴിയിലേയ്ക്ക് എത്തിനോക്കിയ അസ്മിന അതിലേയ്ക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
തൊഴിലാളികൾ ഉടനെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഇവിടെ ഉണ്ടായിരുന്ന പഴയ കിണറാണ് മാലിന്യക്കുഴിയായി മാറ്റിയിരുന്നത്. കിണറിന് നല്ല താഴ്ചയുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.