Sorry, you need to enable JavaScript to visit this website.

ദുരന്തഭൂമിയിൽ പിറന്ന, ലോകം നെഞ്ചേറ്റിയ ആ കൺമണിക്കു പേരിട്ടു

- വിസ്മയമായി, ദൈവത്തിന്റെ അടയാളമായി കുഞ്ഞു 'ആയ'. കുഞ്ഞ് സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ 

ഇസ്തംബുൾ - ഭൂകമ്പം നാശംവിതച്ച ദുരന്തഭൂമിയിൽ ഉമ്മ നഷ്ടമായി പിറന്ന,  ആ കൺമണിക്ക് പേരിട്ടു. 'ആയ' എന്നാണ് ലോകം നെഞ്ചേറ്റിയ, ഭൂകമ്പ അവശിഷ്ടങ്ങൾക്കിടയിൽ പിറന്ന ആ കുഞ്ഞിന്റെ പേര്. ദൈവത്തിന്റെ അടയാളം, വിസ്മയം എന്നൊക്കെയാണ് അർത്ഥം.
 ഭൂകമ്പമുണ്ടായി പത്തു മണിക്കൂറിനുശേഷമാണ് കുഞ്ഞിനെയും മാതാവിനെയും രക്ഷാപ്രവർത്തകർ കണ്ടെത്തിയിരുന്നത്. മാതാവ് അഫ്ര അബു ഹാദിയ മരിച്ചെങ്കിലും കുഞ്ഞുമായുള്ള പൊക്കിൾക്കൊടി ബന്ധം വേർപ്പെട്ടിരുന്നില്ല ആ സമയത്ത്. ഉടനെ രക്ഷാപ്രവർത്തകർ ആശുപത്രിയിലെത്തിച്ച് കുഞ്ഞിന്റെ ജീവൻ രക്ഷിക്കുകയായിരുന്നു. 
 ദുരിതക്കാഴ്ചകളിലേക്ക് കൺതുറന്ന കൺമണി ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ളവരുടെ പ്രാർത്ഥനയ്‌ക്കൊപ്പം ആശുപത്രിയിൽ കഴിയുകയാണിപ്പോഴും. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി കൂടുതൽ മെച്ചപ്പെട്ടെന്നും നേരത്തേ പേടിച്ചതുപോലെ നട്ടെല്ലിനു പരുക്കില്ലെന്നും ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. ജെൻഡറിസിലെ അഞ്ചുനില പാർപ്പിട സമുച്ചയത്തിൽ കഴിഞ്ഞിരുന്ന കുടുംബത്തിലെ ഉപ്പയും ഉമ്മയും നാല് സഹോദരങ്ങളും പിറന്നപ്പോഴേ കുഞ്ഞിന് നഷ്ടമായിരുന്നു. മാതൃസഹോദരൻ സലാ അൽബദ്രാന്റെ സംരക്ഷണയിലാണ് കുഞ്ഞു ആയ ഇപ്പോൾ.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ വിവാഹിതയായി; വരൻ പ്രവാസി

ജയ്പൂർ - കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ ഷാനല്ല ഇറാനിയും അർജുൻ ഭല്ലയും വിവാഹിതയായി. രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ കിംസർ കോട്ടയിൽ വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങ്. 
 എം.ബി.എ ബിരുദധാരിയായ പ്രവാസിയായ അർജുൻ ഭല്ലയാണ് വരൻ. വധു ഷാനല്ല അഭിഭാഷകയാണ്. മുംബൈ ലോ കോളേജിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം വാഷിങ്ങ്ടണിലെ ലോ സെന്ററിൽ നിന്നും എൽ എൽ.എം ബിരുദം നേടി. 2021 ഡിസംബറിൽ അർജുനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് സ്മൃതി ഇറാനി ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിലൂടെ മകളുടെ വിവാഹ കാര്യം അറിയിച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 50-ഓളം പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
 സ്മൃതി ഇറാനിയുടെ ഭർത്താവ് സുബിൻ ഇറാനിയുടെ ആദ്യ വിവാഹത്തിലെ മോന ഇറാനിയുടെ മകളാണ് ഷാനല്ല ഇറാനി. സ്മൃതിക്കും സുബിനും രണ്ട് കുട്ടികളുണ്ട്. മകൻ സോഹറും മകൾ സോയിഷും. മൂന്നുപേരും വളരെ അടുപ്പത്തിലാണ് കഴിയുന്നത്. 
 വിവാഹത്തിന് വേദിയായ കിംസർ കോട്ടക്ക് 500 വർഷത്തെ പഴക്കമുണ്ട്. 2021-ൽ ഇതേ സ്ഥലത്ത് വെച്ചുതന്നെയായിരുന്നു വിവാഹ നിശ്ചയവും. ഈ കോട്ട ഇപ്പോൾ ബി.ജെ.പി നേതാവ് ഗജേന്ദ്ര സിംഗിന്റെ ഉടമസ്ഥതയിലുള്ള ഹെറിറ്റേജ് ഹോട്ടലാണ്

 

Latest News