Sorry, you need to enable JavaScript to visit this website.

ശാരീരിക അസ്വാസ്ഥ്യം; അബ്ദുന്നാസർ മഅ്ദനി ആശുപത്രിയിൽ

ബംഗളൂരു - പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ ആസ്റ്റർ സി.എം.ഐ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
 ബംഗളൂർ സ്‌ഫോടനക്കേസിൽ സുപ്രീംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തിൽ കഴിയുന്ന മഅ്ദനിയെ, കുറിച്ചു മുമ്പ്  പക്ഷാഘാതവും അനുബന്ധ അസുഖവും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട്, രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ബംഗളൂരുവിലെ വസതിയിൽ ചികിത്സ തുടരുകയായിരുന്നു. അതിനിടയിലാണ് ഇന്ന് രാവിലെ മുമ്പത്തെ പോലെയുള്ള രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 
 ഇന്ന് എം.ആർ.ഐ സ്‌കാൻ ഉൾപ്പെടെ വിവിധ പരിശോധനകൾ നടത്തിയിട്ടുണ്ട്. ദീർഘകാലമായി തുടരുന്ന ഉയർന്ന രക്തസമ്മർദവും പ്രമേഹവും മഅ്ദനിയുടെ വൃക്കയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
 കോയമ്പത്തൂർ ബോംബ് സ്‌ഫോടന കേസിലൂടെ നീതിനിഷേധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ മഅ്ദനി, ബംഗളൂര് സ്‌ഫോടനക്കേസിൽ പ്രതിച്ചേർക്കപ്പെട്ട് 2014 മുതൽ സുപ്രീം കോടതി നിർദേശിച്ച കടുത്ത നിബന്ധനകൾക്ക് വിധേയമായി ബംഗളൂരുവിൽ ജാമ്യത്തിൽ കഴിയുകയാണ്. കേസിന്റെ വിചാരണാ നടപടികൾ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതുൾപ്പെടെ മഅ്ദനിക്കു നേരെയുണ്ടായ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങൾക്കിടെയാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News