ബെംഗളൂരു - പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ ലിംഗസുഗുർ സർ എം വിശ്വേശ്വരയ്യ പ്രീ യൂണിവേഴ്‌സിറ്റി (പി.യു) കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ. പി.യു കോളജ് പ്രിൻസിപ്പൽ രമേഷാണ് അറസ്റ്റിലായത്.
കഴിഞ്ഞ 10ന് രാത്രി 17-കാരിയായ വിദ്യാർത്ഥിനിയെ പ്രിൻസിപ്പലിന്റെ മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കൊലപ്പെടുത്തി കോളജ് ഹോസ്റ്റലിൽ കെട്ടിത്തൂക്കിയ ശേഷം കുട്ടി ഹോസ്റ്റലിൽ തൂങ്ങിമരിച്ചതാണെന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു.
തുടർന്ന് അന്വേഷണത്തിൽ പിടിക്കപ്പെടുമെന്നായപ്പോൾ ഇയാൾ ഒളിവിൽ പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബിജാപൂരിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഹോസ്റ്റൽ വാർഡനും പ്രതിയാണെന്ന് കുടുംബവും വിദ്യാർത്ഥികളും ആരോപിച്ചു. പ്രിൻസിപ്പലിനെതിരെ കുടുംബം കോളജിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് അറസ്റ്റ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഐസ്‌ക്രീമിനുള്ളിൽ ചത്ത തവള; മൂന്ന് കുട്ടികൾ ആശുപത്രിയിൽ
ചെന്നൈ - ഐസ്‌ക്രീമിനുള്ളിൽ ചത്ത തവളയെ കണ്ടെത്തി. ഈ ഐസ്‌ക്രിം കഴിച്ച മൂന്ന് കുട്ടികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുര തിരുപ്പറൻകുന്ദ്രം അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തെ കടയിൽനിന്ന് ജിഗർതണ്ട ഐസ്‌ക്രീം കഴിച്ച കുട്ടികൾക്കാണ് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്.
ഇവിടെനിന്നും കുടുംബസമേതം ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടികളിൽ ഒരാൾ ഐസ്‌ക്രീമിൽ ചത്ത ചെറിയ തവളയെ കണ്ടെത്തിയത്. തുടർന്ന് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. മധുരയിലെ ടി.വി.എസ് നഗറിലെ അൻബു സെൽവം - എ ജാനകിശ്രീ ദമ്പതികളുടെ മൂന്ന് മക്കളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സെൽവവും കുടുംബവും സഹോദരന്റെ കുടുംബത്തോടും മക്കളോടൊപ്പം തൈപ്പൂയ്യ ഉത്സവത്തോടനുബന്ധിച്ച് തിരുപ്പറൻകുന്ദ്രം അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എത്തിയതായിരുന്നു. ക്ഷേത്രത്തിന് സമീപത്തെ കടയിലെത്തി കുട്ടികൾ 'ജിഗർതണ്ട ഐസ്‌ക്രീം' വാങ്ങി കഴിക്കുന്നതിനിടെയാണ് കുട്ടികളിൽ ഒരാൾ ഐസ് ക്രീമിൽ ചത്ത ചെറിയ തവളയെ കണ്ടെത്തിയത്. ശേഷം ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടികളെ ഉടനെ തിരുപ്പറങ്കുന്ദ്രം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സെൽവത്തിന്റെ മക്കളായ മിത്രശ്രീ (8), രക്ഷണശ്രീ (7), മരുമകൾ ധരണിശ്രീ (3) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു. ജിഗർതണ്ട ഐസ്‌ക്രീം കടയുടമയായ ദുരൈ രാജനെതിരെ (60) ഹാനികരമോ അയോഗ്യമോ ആയ ഭക്ഷണം വിറ്റതിന് ഐ.പി.സി സെക്ഷൻ 273 പ്രകാരം കേസെടുത്തതായി തിരുപ്പരൻകുന്ദ്രം പോലീസ് പറഞ്ഞു.