Sorry, you need to enable JavaScript to visit this website.

പാലക്കാട്ട് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ലെന്ന് പോലീസ്

പാലക്കാട് - ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. പാലക്കാട് കുഴൽമന്ദം പോലീസ് സ്റ്റേഷൻ പരിധിയിലെ തേങ്കുറിശ്ശിയിലെ റോഡരികിൽ ആണ് സംഭവം. ഇന്ന് രാവിലെ 11-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ആളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കുഴൽമന്ദം പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

തുർക്കി വീണ്ടും കുലുങ്ങി, ദുരിതക്കയത്തിൽ രക്ഷാപ്രവർത്തനം

ഇസ്തംബുൾ - തുടർച്ചയായ ഭൂകമ്പത്തിൽ ആയിരങ്ങളെ നഷ്ടമായ തുർക്കിയിൽ വീണ്ടും ഭൂമി കുലുക്കം. ഭൂകമ്പനാശനഷ്ടങ്ങൾ ഏറെ ബാധിച്ച ഗാസിയാൻടെപ്പ് പ്രവിശ്യയിലെ നൂർദാഗി ജില്ലയിലാണ് ഇന്ന് രാവിലെ വീണ്ടും ഭൂചലനമുണ്ടായത്. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, നൂർദാഗിയുടെ തെക്ക് 15 കിലോമീറ്റർ അകലെ ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്നാണ് വിദഗ്ധർ നൽകുന്ന വിവരം. ജീവഹാനി ഉൾപ്പെടെയുള്ള നാശനഷ്ടങ്ങളെക്കുറിച്ച് കൂടുതൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ന് രാവിലെ 8.31-ഓടെയായിരുന്നു ഭൂചലനം. 

 തുർക്കിയെയും സിറിയയെയും പിടിച്ചുലച്ച ഭൂകമ്പത്തിൽ ഇതിനകം മരണം 9600 കവിഞ്ഞിട്ടുണ്ട്. തുർക്കിയിൽ 7108 പേരും സിറിയയിൽ 2530 പേരും ഇതിനകം മരിച്ചതായാണ് റിപ്പോർട്ടുകൾ. നിലംപൊത്തിയ ആയിരക്കണക്കിന് കെട്ടിടങ്ങളിലായി ഇപ്പോഴും നിരവധി പേരാണുള്ളത്. പതിനായിരങ്ങൾക്കാണ് ഇരുരാജ്യത്തും ജീവിതോപാധികൾ നഷ്ടമായി പരുക്കേറ്റിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ദുരിതബാധിതരെ സഹായിക്കാൻ സഹായഹസ്തങ്ങൾ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ജീവൻരക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും അപകടമുണ്ടായ പല സ്ഥലങ്ങളിലേക്കും പല കാരണങ്ങളാൽ സന്നദ്ധ പ്രവർത്തകർക്ക് എത്തിപ്പെടാനാവാത്ത സാഹചര്യവുമുണ്ട്.

Latest News