കൊച്ചി- ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന എന്ന വാര്‍ത്ത് വ്യാജമാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍.
ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ന്റെ ഫോട്ടോ ഉള്‍പ്പെടുത്തികൊണ്ട് പ്രചരിക്കുന്ന സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും വ്യാജമാണ്. തിയറ്റര്‍ ഓണേര്‍സ് അസോസിയേഷന്‍, ഫെഫ്‌കെ, തുടങ്ങി ഔദ്യോഗിക സംഘടനകളൊന്നും തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല.
ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ക്രിസ്റ്റഫര്‍' എന്ന സിനിമ ഇറങ്ങാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇങ്ങനൊരു വാര്‍ത്ത പ്രചരിക്കുന്നത്. ഇത് 'ക്രിസ്റ്റഫര്‍' എന്ന ചിത്രത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ വാര്‍ത്ത മാത്രമാണെന്ന് ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഈ വാര്‍ത്തക്കെതിരേ നിയമ നടപടിയെടുത്തതായും അദ്ദേഹം അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)