Sorry, you need to enable JavaScript to visit this website.

വിവാഹ മോചനത്തിനു പിന്നിലെ കാര്യങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ തടവും പിഴയും

റിയാദ് - വിവാഹ മോചന രേഖകള്‍ പരസ്യപ്പെടുത്തുന്നത് കുറ്റകരമാണെന്നും ഇതിന് അഞ്ചു ലക്ഷം റിയാല്‍ വരെ പിഴയും ഒരു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്നും സൗദി അഭിഭാഷക ബയാന്‍ സഹ്‌റാന്‍ പറഞ്ഞു. വിവാഹ മോചിതയെന്നോ, വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നോ ആയി ഭര്‍ത്താവും ഭാര്യയും സാമൂഹിക സ്റ്റാറ്റസില്‍ മാറ്റം വരുത്തുന്നത് അനുവദനീയമാണ്. എന്നാല്‍ ഇതോടൊപ്പം ചിലര്‍ മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്ന കുറ്റകരമായ ചില പ്രവൃത്തികള്‍ ചെയ്യുന്നു.
പേരുകള്‍ പരാമര്‍ശിക്കല്‍, രണ്ടാം കക്ഷിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ വെളിപ്പെടുത്തല്‍ എന്നിവയെല്ലാം നിയമ വിരുദ്ധമാണ്. എതിര്‍കക്ഷിയെ അപമാനിക്കാന്‍ ലക്ഷ്യമിട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വിവാഹ മോചന രേഖകള്‍ പരസ്യപ്പെടുത്തുന്നത് തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്നും ബയാന്‍ സഹ്‌റാന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News