റിയാദ് - സ്വദേശികള്‍ ഒരേസമയം രണ്ടു സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്കില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സൗദി പൗരന്മാര് ഒരേസമയം രണ്ടു സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത് തൊഴില്‍ നിയമം വിലക്കുന്നില്ല. എന്നാല്‍ ഒരു സ്ഥാപനത്തിലെ ജോലിക്കൊപ്പം മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ല എന്ന് ആദ്യ സ്ഥാപനം തൊഴില്‍ കരാറില്‍ പ്രത്യേകം നിഷ്കര്‍ഷിക്കുന്ന പക്ഷം ഒരേസമയം രണ്ടു ജോലികള്‍ ചെയ്യുന്നത് നിയമ വിരുദ്ധമായി മാറും.
സ്വദേശി ജീവനക്കാരനെ രണ്ടു സ്വകാര്യ സ്ഥാപനങ്ങള്‍ ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്യുന്ന പക്ഷം ആദ്യമായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരനായാണ് സൗദിവല്‍ക്കരണ അനുപാദത്തില്‍ ഉള്‍പ്പെടുത്തി കണക്കാക്കുകയെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)