Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയുടെ സ്വപ്നനഗരമായ നിയോം വിളിക്കുന്നു, ധാരാളം അവസരങ്ങൾ

ജിദ്ദ- സൗദി അറേബ്യയുടെ സ്വപ്ന നഗരമായ നിയോമിൽ അവസരങ്ങൾ. 500 ബില്യൺ ഡോളറിന്റെ നിയോം മെഗാ പ്രോജക്റ്റ് യാഥാർത്ഥ്യമാക്കുന്നതിന് ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെയാണ് ലക്ഷ്യമിടുന്നത്. ചെങ്കടൽ തീരുത്ത് വിശാലമായ സ്ഥലത്ത് നിർമ്മാണ ജോലികൾ തുടങ്ങിക്കഴിഞ്ഞു.  ധനകാര്യം, പൊതു സുരക്ഷ, സ്പോർട്സ്, സ്ട്രാറ്റജി പ്ലാനിംഗ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിലാണ്  ഉദ്യോഗാർത്ഥികളെ തേടുന്നത്. നൂതനമായ അവസരങ്ങളാണ് നിയോം വാഗ്ദാനം ചെയ്യുന്നതെന്ന് എക്‌സിക്യൂട്ടീവ് എച്ച്.ആർ ഡയറക്ടർ അമിൻ ബുഖാരി വെബ്‌സൈറ്റിൽ പറഞ്ഞു. 

ദ ലൈൻ, ഒക്സാഗോൺ എന്നിവയുൾപ്പെടെ നിയോം മേഖലിയിൽ നടക്കുന്ന നിർമാണ് പ്രവർത്തനങ്ങളിലേക്ക് 130  തൊഴിൽ അവസരങ്ങളാണ് നിലവിൽ പരസ്യപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗാർഥികൾക്ക് അവരുടെ ബയോഡാറ്റ, കവർ ലെറ്റർ തുടങ്ങി പ്രസക്തമായ കാര്യങ്ങൾ നിയോമിന്റെ ഓൺലൈൻ ആപ്ലിക്കേഷൻ സിസ്റ്റം വഴി സമർപ്പിക്കാം. നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പാലിക്കുകയും ആവശ്യമായ എല്ലാ വിവരങ്ങളും നൽകുകയും വേണം. അപേക്ഷകർ അവരുടെ കഴിവുകളും പരിചയവും  അപേക്ഷിക്കുന്ന തസ്തികയുമായി യോജിക്കുന്നതാണെന്ന് ഉറപ്പുവരുത്തണം. ഇവിടെ ക്ലിക്ക് ചെയ്യാം

സൗദി പൗരന്മാർക്ക് ഗ്രാജ്വേറ്റ്സ് ഓപ്പർച്യുണിറ്റീസ് ഇൻ വർക്ക് പ്രോഗ്രാം വഴി അവസരങ്ങളുണ്ട്.  ഉദ്യോഗാർത്ഥികൾ ബാച്ചിലേഴ്സ് ബിരുദം നേടിയിരിക്കണം, നിയോമിലേക്ക് സ്ഥലം മാറാൻ തയ്യാറായിരിക്കണം. ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവും പ്രധാനമാണ്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News