മുംബൈ-ബോളിവുഡ് നടി തപ്‌സി പന്നു വിവാഹിതയായി. ബാഡ്മിന്റണ്‍ താരം മിത്തിയാസ് ബോയാണ് വരന്‍. ഈ മാസം 23ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. ഇരുവരും കഴിഞ്ഞ പത്ത് വര്‍ഷമായി പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അനുരാഗ് കശ്യപും കനിക ധില്ലനും അടക്കം വളരെ ചുരുക്കം താരങ്ങള്‍ക്ക് മാത്രമായിരുന്നു ക്ഷണം. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി തപ്‌സി ഉടന്‍ തന്നെ മുംബൈയില്‍ പാര്‍ട്ടി നടത്തിയേക്കും.
തപ്സിയുടെ ശ്രദ്ധേയമായ ചിത്രം 'തപ്പാടിലെ' സഹനടന്‍ പവൈല്‍ ഗുലാട്ടി വിവാഹ ചടങ്ങില്‍ നിന്നുള്ള ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. അതില്‍ ഹാസ്യനടനും നടനുമായ അഭിലാഷ് തപിയലുമുണ്ട്.
തപ്‌സി പന്നുവിനൊപ്പം ഒന്നിലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എഴുത്തുകാരി കനിക ധില്ലന്‍ തന്റെ ഭര്‍ത്താവ് ഹിമാന്‍ഷു ശര്‍മ്മയ്‌ക്കൊപ്പമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, അവര്‍ കുറേയധികം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. ഉദയ്പൂരില്‍ നടന്ന തപ്‌സിയുടെ വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളാണിവ.
എന്റെ സുഹൃത്തിന്റെ വിവാഹം എന്ന ഹാഷ് ടാഗിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. തപ്‌സിയും കനികയും 'ഹസീന്‍ ദില്‍റുബ, 'മന്‍മര്‍സിയാന്‍', 'ഡുങ്കി', 'ഫിര്‍ ആയ് ഹസീന്‍ ദില്‍റുബ' എന്നീ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ഫിര്‍ ആയി ഹസീന്‍ ദില്‍റുബ', 'വോ ലഡ്കി ഹേ ഖാന്‍', 'ഖേല്‍ ഖേല്‍ മേ' എന്നിവയാണ് തപ്സിയുടെ പുതിയ ചിത്രങ്ങള്‍. സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയുടെ 'ഡങ്കി'യില്‍ ഷാരൂഖ് ഖാനൊപ്പമാണ് താരം അവസാനമായി അഭിനയിച്ചത്
2013ല്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ വെച്ചാണ് തപ്‌സി പന്നുവും മത്യാസ് ബോയും ആദ്യമായി കണ്ടുമുട്ടുന്നത്. തങ്ങളുടെ ബന്ധത്തെ കുറിച്ച് തപ്‌സി ഇവര്‍ പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ഇരുവരെയും പലതവണ ഒരുമിച്ച് കണ്ടിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇവര്‍ സിഖ്-ക്രിസ്ത്യന്‍ ഫ്യൂഷന്‍ രീതിയില്‍ വിവാഹം നടത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ച് 20 ന് വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു.താന്‍ ആദ്യ ബോളിവുഡ് ചിത്രം ചെയ്യുമ്പോഴാണ് ബോയെ പരിചയപ്പെടുന്നതെന്നും മറ്റൊരാള്‍ക്ക് വേണ്ടിയും ബോയെ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നും തപ്‌സി പറഞ്ഞിരുന്നു.