ഹൈദരാബാദ്-അപൂര്‍വമായൊരു നേട്ടത്തില്‍ അല്ലു അര്‍ജുന്‍. ഇന്‍സ്റ്റാഗ്രാമില്‍ 25 മില്യണ്‍ ഫോളോവേഴ്സ് ഉള്ള ഒരേയൊരു സൗത്ത് ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. അല്ലു അര്‍ജുന്റെ താരമൂല്യം ഈ നേട്ടം ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുന്നു. പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ പുഷ്പ 2; ദ റൂള്‍' ആണ് പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ. ആഗസ്റ്റ് 15ന് പുഷ്പ 2 തിയേറ്ററുകളിലെത്തും.
പുഷ്പ 2'വിന്റെ പോസ്റ്ററിനും ടീസറിനും ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസില്‍ വീണ്ടും പ്രതിനായക വേഷത്തില്‍ എത്തുന്നു. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്നു.