Sorry, you need to enable JavaScript to visit this website.

VIDEO - കടിച്ചുകീറാനെത്തിയ പുള്ളിപ്പുലിയിൽനിന്ന് മുള്ളൻപന്നികൾ കുഞ്ഞുങ്ങൾക്കു നൽകിയ 'Z' കാറ്റഗറി സുരക്ഷ! വൈറൽ

സെഡ് കാറ്റഗറി സുരക്ഷാ എന്നൊക്കെ പറയാറില്ലേ? അതേപോലെ, പുള്ളിപ്പുലിയിൽനിന്ന് തങ്ങളുടെ രണ്ട് മക്കൾക്ക് അമ്പരപ്പിക്കുന്ന പ്രതിരോധം തീർക്കുകയാണ് രണ്ട് മുള്ളൻപന്നികൾ. എവിടെ നടന്ന സംഭവമാണെന്നറിയില്ല. കാടിറങ്ങി നടുറോട്ടിലാണ് സംഭവം. 

 തങ്ങളുടെ മക്കളെ ആക്രമിക്കാനുള്ള പുള്ളിപ്പുലിയുടെ എല്ലാ ശ്രമങ്ങളെയും ധീരമായി ചെറുത്ത് തോൽപ്പിക്കുകയാണ് മുള്ളൻപന്നികൾ. ഐ.എ.എസ് ഓഫീസറായ സുപ്രിയ സാഹുവാണ് അതിശയിപ്പിക്കുന്ന ഈ പോരാട്ട വീര്യത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.
 പുള്ളിപ്പുലി പലവട്ടമായി മുള്ളൻപന്നി കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് കടിച്ചുകീറാൻ ശ്രമിക്കുന്നുണ്ടെങ്കിലും രണ്ടു മുള്ളൻപന്നികളും തീർത്ത പ്രതിരോധമതിലിൽ  പുലിക്ക് പിൻവാങ്ങേണ്ടി വരുന്നത് വീഡിയോയിൽ കാണാം. എന്നാൽ വീഡിയോയുടെ അവസാനം എങ്ങനെയാണെന്ന് വ്യക്തമല്ല. മണിക്കൂറുകൾക്കകം ഈ വീഡിയോ ലക്ഷങ്ങളാണ് കണ്ടത്.
 

വളർത്തുനായയെ പേരിനു പകരം 'നായ' എന്ന് വിളിച്ചു; വയോധികനെ അയൽവാസി അടിച്ചുകൊന്നു
 മധുര
- വളർത്തുനായയെ പേര് വിളിക്കാതെ 'നായ' എന്ന് വിളിച്ചlതിന് 62-കാരനെ അയൽവാസികൾ മർദിച്ചുകൊന്നു. തമിഴ്‌നാട്ടിലെ ദിണ്ഡിഗൽ തടിക്കൊമ്പ് സ്വദേശിയായ രായപ്പൻ (62) ആണ് കൊല്ലപ്പെട്ടത്. കേസിൽ അയൽവാസികളായ നിർമല ഫാത്തിമ റാണി, മക്കളായ ഡാനിയൽ, വിൻസെന്റ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾ രായപ്പന്റെ ബന്ധുക്കൾ കൂടിയാണ്. വളർത്തുനായയ്ക്ക് തങ്ങൾ നൽകിയ പേര് മാത്രമേ വിളിക്കാവൂ എന്നും, നായ എന്ന് വിളിക്കരുതെന്നും പ്രതികൾ പലതവണ രായപ്പനോട് പറഞ്ഞിരുന്നുവത്രെ. ഇത് അനുസരിക്കാത്തതിനെ തുടർന്നാണ് മർദ്ദിച്ചു കൊലപ്പെടുത്തിയത്. വ്യാഴാഴ്ച കൃഷിയിടത്തിലുള്ള മോട്ടോർ ഓഫ് ചെയ്യാൻ രായപ്പൻ കൊച്ചുമകനോട് പറഞ്ഞു. പോകുമ്പോൾ ഒരു വടി കൈയിൽ കരുതണമെന്നും നായ ഉണ്ടാകുമെന്നും കുട്ടിയോട് പറയുന്നത് പ്രതികളിൽ ഒരാളയ ഡാനിയൽ കേട്ടു. തുടർന്ന് ഡാനിയൽ വന്ന് വയോധികന്റെ നെഞ്ചിൽ ഇടിക്കുകയായിരുന്നു. പ്രകോപിതരായ മറ്റു പ്രതികളും വയോധികനെ മർദിച്ചതോടെ നിലത്തുവീണു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്നും ഡാനിയലാണ് വയോധികനെ ക്രൂരമായി മർദിച്ചതെന്നും പോലീസ് പറഞ്ഞു. വയോധികൻ മരിച്ചതോടെ അയൽവാസികൾ സ്ഥലം വിട്ടെങ്കിലും പോലീസ് അവരെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി.
 

Latest News