Sorry, you need to enable JavaScript to visit this website.

മുന്‍ കാമുകനും ഇപ്പോഴത്തെ കാമുകനും ഒരുമിച്ച് വീട്ടിലെത്തിയാല്‍ പെണ്‍കുട്ടി എന്തു ചെയ്യും ? അവള്‍ തെരഞ്ഞെടുത്തത് അപകട വഴി

മധ്യപ്രദേശ് : മുന്‍ കാമുകനും ഇപ്പോഴത്തെ കാമുകനും ഒരുമിച്ച് വീട്ടിലെത്തിയാല്‍ പെണ്‍കുട്ടി എന്തു ചെയ്യും ?  ഇരുവരും ഒരുമിച്ച് വീട്ടിലെത്തി ബഹളം വെച്ചതോടെ നിവൃത്തിയില്ലാതെ പെണ്‍കുട്ടി കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു.  മധ്യപ്രദേശിലെ ബേതുളില്‍ അമിനോര്‍ എന്ന സ്ഥലത്താണ് നാടകീയസംഭവങ്ങളുണ്ടായത്. പെണ്‍കുട്ടി കിണറ്റില്‍ ചാടുന്നത് കണ്ട സമീപവാസികള്‍ ഓടിയെത്തി, പെണ്‍കുട്ടിയെ രക്ഷിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം സമീപത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പിന്നീട് ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലും പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഒരേസമയം പെണ്‍കുട്ടിയുടെ കാമുകനും മുന്‍ കാമുകനും വീട്ടിലെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തങ്ങളില്‍ ആരെയാണ് യഥാര്‍ഥത്തില്‍ സ്‌നേഹിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും പെണ്‍കുട്ടിയെ മര്‍ദിക്കാന്‍ തുടങ്ങി. ഇതോടെയാണ് പെണ്‍കുട്ടി ഓടി കിണറ്റിലേക്ക് ചാടിയത്.ബോര്‍ഡേഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മധ്യപ്രദേശിലെ ബേത്തുല്‍ ജില്ലയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി വീട്ടിലെ കിണറ്റിലേക്ക് ചാടിയത്. പെണ്‍കുട്ടി കിണറ്റില്‍ ചാടിയതുകണ്ട് നാട്ടുകാര്‍ അവളെ രക്ഷിക്കുകയും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ചികില്‍സയ്ക്കായി ബോര്‍ഡെഹിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായപ്പോള്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പെണ്‍കുട്ടിയുടെ വീടിനുള്ളില്‍ കയറി ബഹളമുണ്ടാക്കിയ രണ്ടു യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടി തന്റെ മുന്‍ കാമുകനുമായി സംസാരിക്കുന്നത് നിര്‍ത്തി പുതിയൊരാളുമായി അടുപ്പത്തിലാകുകയായിരുന്നു.
അതിനിടെയാണ് പെണ്‍കുട്ടിക്ക് മറ്റൊരു ബന്ധമുണ്ടെന്ന വിവരം പുതിയ കാമുകന്‍ അറിയുന്നത്. വൈകാതെ ഇരു കാമുകന്‍മാരും തമ്മില്‍ കണ്ടുമുട്ടിയതോടെ, പെണ്‍കുട്ടിയെ നേരില്‍ കണ്ട് വിവരം ചോദിച്ചറിയാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് രണ്ടു യുവാക്കളും ഒരുമിച്ച് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. മൂവരും തമ്മില്‍ വാക്കേറ്റമുണ്ടായി, ഇത് വന്‍ സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു.

അതേസമയം, പെണ്‍കുട്ടിയുടെ പിതാവ് ബോര്‍ഡെഹി പോലീസ് സ്റ്റേഷനില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് യുവാക്കള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.   ഇരുവരോടുമൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ മുന്‍ കാമുകന്റെയും ഇപ്പോഴത്തെ കാമുകന്റെയും സുഹൃത്തുക്കള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest News