ഗാന്ധിനഗര്‍- വിവാഹത്തിന് കുടുംബം എതിര്‍ത്തതോടെ ആത്മഹത്യ ചെയ്ത പ്രണയിതാക്കളുടെ പ്രതിമ നിര്‍മിച്ച് വിവാഹം നടത്തി ബന്ധുക്കള്‍. ജീവിച്ചിരുന്നപ്പോള്‍ അനുവദിക്കാതിരുന്നത് മരിച്ചിട്ട് നല്‍കുന്നതിലെന്തുകാര്യം എന്നൊന്നും ചോദിച്ചു വരല്ലേ. സംഭവം നടന്നത് ഗുജറാത്തിലെ താപിയില്‍.
ആറു മാസം മുമ്പാണ് പ്രണയം തലക്കുപിടിച്ച ഗണേഷും രഞ്ജനയും കുടുംബങ്ങള്‍ എതിരാണെന്ന് തിരിച്ചറിഞ്ഞതോടെ തൂങ്ങിമരിച്ചത്. ഇരുവരും മരിച്ചപ്പോഴാണ് കാരണക്കാര്‍ തങ്ങളാണല്ലോ എന്ന ബോധോദയം കുടുംബത്തിനുണ്ടായത്. അതോടെ ഇരുവരുടേയും പ്രതിമകളുണ്ടാക്കി അവയെ വിവാഹം കഴിപ്പിച്ചു.
ആത്മഹത്യ ചെയ്ത ആത്മാക്കള്‍ക്ക് ശാന്തി കിട്ടാനാണത്രെ പ്രതികളെ വരണഷെന്നതാണ് രഞ്ജനയുടെ കുടുംബത്തിന്റെ എതിര്‍പ്പിന് കാരണമായത്. എന്നാല്‍ ഇരുവരുടേയും തീവ്രപ്രണയം മരണത്തോടെ തിരിച്ചറിഞ്ഞതോടെ ഇരുകുടുംബങ്ങളും പരസ്പരം യോജിച്ച് പ്രതിമയുണ്ടാക്കി വിവാഹം കഴിപ്പിക്കുകയായിരുന്നു.