കൊല്ലം- കുന്നത്തൂരിലെ ഹയർ സെക്കന്ററി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശനിയാഴ്ച ഉച്ചയോടെ സ്‌കൂളിലെ ശുചിമുറിയിൽ വച്ചാണ് കുട്ടി കൈഞരമ്പ് മുറിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പരിക്ക് സാരമുള്ളതല്ല.ആത്മഹത്യാ ശ്രമത്തിനുള്ള കാരണം അറിവായിട്ടില്ല.
നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ തല്ലിച്ചതച്ച സി.ഐ.ടി.യു പ്രവർത്തകർ അറസ്റ്റിൽ
കൊല്ലം- നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ മർദ്ദിച്ച സി.ഐ.ടി.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് തൊഴിലാളികളുടെ മർദനമേറ്റത്. സംഭവത്തിൽ 13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ ചടയമംഗലം പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നോടെ ആയിരുന്നു സംഭവം. സി.ഐ.ടി.യു പ്രവർത്തകരിൽ ഒരാൾ മദ്യപിച്ച് സൂപ്പർ മാർക്കറ്റിലെത്തി ഉടമ ഷാനുവുമായി തർക്കമുണ്ടാക്കിയെന്നും പിന്നാലെ മറ്റ് പ്രവർത്തകർ സംഘടിച്ചെത്തി മർദ്ദിക്കുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. മർദനത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ സമുഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഷോപ്പിലെ സി.സി ടി.വിസിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഷാനിനെ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. വ്യക്തിവിരോധമാണ് സംഘം ചേർന്നുള്ള ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. സംഭവം അന്വേഷിക്കുമെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ പറഞ്ഞു. സ്ഥാപന ഉടമ കഴിഞ്ഞ ദിവസം സി.ഐ.ടി.യു തൊഴിലാളിയെ മർദിച്ചിരുന്നു. ഇത് ചോദിക്കാൻ ചെന്നപ്പോഴാണ് തർക്കമുണ്ടായത്. തൊഴിലാളികളുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുമട്ടുതൊഴിലാളികളുടെ ഗുണ്ടായിസം പതിവാണെന്ന് മർദനമേറ്റ ഷാൻ പറഞ്ഞു.ഇവർക്ക് പ്രാദേശിക നേതാക്കളുടെ പിന്തുണയുമുണ്ട്. വ്യക്തിവൈരാഗ്യം തീർക്കാൻ ക്വട്ടേഷൻ എടുത്തതാണോയെന്ന് സംശയമുണ്ടെന്നും ഷാൻ പറഞ്ഞു.
കൊച്ചി ഓഹരി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്
കൊച്ചി- കോടിക്കണക്കിന് രൂപയുടെ മാസ്‌റ്റേഴ്‌സ് ഗ്രൂപ്പ് ഓഹരി തട്ടിപ്പ് കേസ് െ്രെകംബ്രാഞ്ചിന് കൈമാറി. ഇതു സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ കേസിന്റെ തുടരന്വേഷണം ജില്ലാ െ്രെകംബ്രാഞ്ച് ഏറ്റെടുക്കും. ഇതിന് ശേഷം റിമാന്റിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യിലിനായി കസ്റ്റഡിയിൽ വാങ്ങുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. നൂറ് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് െ്രെകംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്. നിലവിൽ 121 പേരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുള്ളത്. ആറ് കേസുകളാണ് ഇത് സംബന്ധിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്രതികളായ സ്ഥാപന ഉടമ എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവർ ചൂതാട്ടം നടത്തിയതായും വിദേശത്തുൾപ്പടെ ആഡംബര യാത്ര നടത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. തട്ടിപ്പ് തുക ഉപയോഗിച്ച് വാങ്ങിയ വിവിധ സാധനങ്ങൾ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു. ദമ്പതികൾക്ക് പുറമേ കൂടുതൽ പേർ പ്രതികളാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.