റായ്പൂര്‍- സോഷ്യല്‍ മീഡിയ താരം 22കാരിയായ ലീന നാഗവന്‍ഷിയെയ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചത്തീസ്ഗഡിലെ സോഷ്യല്‍ മീഡിയ താരമായ ലീന ബിരുദ വിദ്യാര്‍ഥിനിയാണ്.
ഇന്‍സ്റ്റഗ്രാമില്‍ പതിനൊന്നായിരത്തോളം പേര്‍ ഫോളോ ചെയ്യുന്ന ഇഫ്‌ളുവന്‍സറായ ലീന ഷോര്‍ട്ട് റീല്‍സിലൂടെയാണ് ശ്രദ്ധേയയായത്. ക്രിസ്മസിനോടനുബന്ധിച്ചാണ് ലീനയുടെ അവസാന വീഡിയോ പുറത്ത് വന്നത്. റോയല്‍ ലീന എന്ന പേരിലാണ് യൂട്യൂബ് ചാനല്‍ പ്രവര്‍ത്തിച്ചിരുന്നത്.
ലീനയുടെ പിതാവ് കണ്‍സ്യൂമര്‍ ഫോറത്തില്‍ സീനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്പെക്ടറായതിനാല്‍ കുടുംബത്തോടൊപ്പം കണ്‍സ്യൂമര്‍ ഫോറം കോളനിയിലെ ക്വാര്‍ട്ടേഴ്സിലായിരുന്നു ലീനയുടെ താമസം.
ലീന തൂങ്ങിമരിച്ചതിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പെണ്‍കുട്ടി ആത്മഹത്യ ചെയ്യുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.