വാഷിംഗ്ടണ്‍-യു. എസ് സാമ്പത്തിക മേഖലയില്‍ അനുഭവപ്പെടുന്ന മാന്ദ്യത്തെ തുടര്‍ന്ന് 2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ പതിനായിരം ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ അറിയിച്ചു.
സാങ്കേതിക മേഖലയില്‍ പിരിച്ചുവിടലിന് 1.2 ബില്യണ്‍ ഡോളറാണ് ആവശ്യമായി വരിക. ഇത് ഒരു ഷെയറിന്റെ ലാഭത്തില്‍ 12 സെന്റാണ് ബാധിക്കുകയെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ചെറിയ റോളുകള്‍ ഒഴിവാക്കിയതായി മൈക്രോസോഫ്റ്റ് പറഞ്ഞു. ഒക്ടോബറില്‍ നിരവധി ഡിവിഷനുകളിലായി ആയിരത്തില്‍ താഴെ ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട് ചെയ്തു.