Sorry, you need to enable JavaScript to visit this website.

പിണങ്ങിപ്പോയ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ അടിച്ചുകൊന്നു

കൊച്ചി- ഭാര്യയുടെ വീട്ടിലെത്തിയ യുവാവ് തലക്ക് കമ്പിവടികൊണ്ടുള്ള അടിയേറ്റ് മരിച്ചു. എളങ്കുന്നപ്പുഴ സ്വദേശി ബിബിന്‍ ബാബു (39) ആണ് കൊല്ലപ്പെട്ടത്. ബിബിന്റെ ഭാര്യ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബിബിന്‍ ബാബുവിന്റെ ഭാര്യ വിനി മോള്‍, ഭാര്യ സഹോദരന്‍ വിഷ്ണു (28), ഭാര്യ പിതാവ് സതീശന്‍ (60) എന്നിവരെയാണ് ഞാറക്കല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. ഭാര്യാപിതാവിന്റെയും സഹോദരന്റെയും മര്‍ദനമേറ്റാണ് യുവാവിന്റെ മരണം.
ബിബിനുമായി വഴക്കിട്ട് ഒരാഴ്ചയായി എളങ്കുന്നപ്പുഴയിലുള്ള സ്വന്തം വീട്ടിലായിരുന്നു ഭാര്യ വിനിമോള്‍. ഇന്നലെ ഉച്ചയോടെ ബിബിന്‍ ഭാര്യ വീട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് വിനിമോളുമായി വാക്കുതര്‍ക്കമായി. പിന്നാലെ ഭാര്യ വിനിമോള്‍, സഹോദരന്‍ വിഷ്ണു, അച്ഛന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്ന് ബിബിനെ മര്‍ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ട് തലക്കും ശരീര ഭാഗങ്ങളിലും മാരകമായി അടിയേറ്റ ബിബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.

 

Latest News