Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തില്‍ റഷ്യ മൂന്നാമത്

ന്യൂദല്‍ഹി- ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തില്‍ റഷ്യയ്്ക്ക് മൂന്നാം സ്ഥാനം. 2022ല്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ എണ്ണ വിതരണം ചെയ്ത മൂന്നാമത്തെ രാജ്യമാണ് റഷ്യ. 

ഇന്ത്യ മൊത്തം വാങ്ങിയ എണ്ണയുടെ 15 ശതമാനമാണ് റഷ്യയുടേത്. ഒരു ദശാബ്ദത്തിനിടയില്‍ ഒപെക്കിന്റെ വിഹിതം താഴ്ന്ന നിലയിലെത്തിയതായി സ്രോതസ്സുകള്‍ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

ഫെബ്രുവരിയില്‍ യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് ചില പാശ്ചാത്യ കമ്പനികള്‍ മോസ്‌കോയില്‍ നിന്ന് വാങ്ങുന്നത് ഒഴിവാക്കിയതിനെത്തുടര്‍ന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവും ഇറക്കുമതിക്കാരനുമായ ഇന്ത്യയിലെ റിഫൈനര്‍മാര്‍ വിലക്കുറവില്‍ ലഭിക്കുന്ന റഷ്യന്‍ എണ്ണയെ ഉപയോഗപ്പെടുത്തുകയായിരുന്നു. 2021-ല്‍, ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ ഒരു ശതമാനത്തോളം വിതരണം ചെയ്ത് റഷ്യ 17-ാം സ്ഥാനത്തായിരുന്നു.

കഴിഞ്ഞ മാസം റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1.25 ദശലക്ഷം ബാരലായി പ്രതിദിനം ഉയര്‍ന്നു.

യൂറോപ്പ് ഡിസംബര്‍ 5ന് ഉപരോധം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് വാഗ്ദാനം ചെയ്ത മികച്ച വിലക്കുറവും മോസ്‌കോയുടെ എണ്ണ വരുമാനം വെട്ടിക്കുറയ്ക്കുന്നതിന് യൂറോപ്യന്‍ യൂണിയനും ജി7 രാജ്യങ്ങളും വില പരിധി ഏര്‍പ്പെടുത്തിയതും കാരണം റിഫൈനര്‍മാര്‍ റഷ്യന്‍ എണ്ണയിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. ഇന്ത്യയുടെ ഡിസംബറിലെ എണ്ണ ഇറക്കുമതി ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതായിരുന്നു.

പ്രധാനമായും മിഡില്‍ ഈസ്റ്റില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് രാജ്യങ്ങളുടെ (ഒപെക്) ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയില്‍ 2008ലെ ഏറ്റവും ഉയര്‍ന്ന 87 ശതമാനത്തില്‍ നിന്ന് 2022ല്‍ 64.5 ശതമാനമായി ചുരുങ്ങി. എന്നിട്ടും ഇറാഖും സൗദി അറേബ്യയും കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ട് വിതരണക്കാരായി തുടര്‍ന്നു.

റഷ്യന്‍ എണ്ണയെ ലക്ഷ്യമിട്ട് പാശ്ചാത്യ രാജ്യങ്ങള്‍ കൂടുതല്‍ കര്‍ശനമായ നടപടികളൊന്നും സ്വീകരിച്ചില്ലെങ്കില്‍ വിലക്കുറവ് തുടരുകയും ചെയ്താല്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഈ വര്‍ഷവും ഉയരുമെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന ഇന്ത്യന്‍ റിഫൈനറിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

റഷ്യന്‍ എണ്ണയുടെ ഉയര്‍ന്ന ഉപഭോഗം ആഫ്രിക്കന്‍ ഗ്രേഡുകളോടുള്ള ഇന്ത്യയുടെ ആവശ്യകതയില്‍ കുറവുണ്ടാക്കി. ആഫ്രിക്കയുടെ വിവഹം 2022ല്‍ 17 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞു. ലാറ്റിന്‍ അമേരിക്കയുടേത് 15 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 

Latest News