Sorry, you need to enable JavaScript to visit this website.

സമൂഹമാധ്യമങ്ങളെ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം, പോസ്റ്റുകള്‍ പിന്‍വലിക്കേണ്ടി വരും

ന്യൂദല്‍ഹി-പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാ പരിശോധന യൂണിറ്റ് വ്യാജമെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പടെ എല്ലായിടത്തു നിന്നും നീക്കം ചെയ്യണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം. 2021-ലെ ഐടി നിയമ ഭേദഗതി കരടിലാണ്  ഈ നിര്‍ദേശം. ഗെയിമിംഗ് പ്ലാറ്റ്ഫോമുകള്‍ക്കുള്ള നിയന്ത്രണങ്ങളും ഭേദഗതിയില്‍ ഉള്‍ക്കൊള്ളുന്നു.
    അതേസമയം, ഈ നിര്‍ദേശം നിലവില്‍ വന്നാല്‍, പിഐബി വ്യാജമെന്ന് മുദ്രകുത്തുന്ന ഏതൊരു വാര്‍ത്തയും പിന്‍വലിക്കേണ്ടതായി വരും. ചട്ടം ദുരുപയോഗം ചെയ്തേക്കാമെന്ന ആശങ്കകളും ഉയരുന്നുണ്ട്. വെബ്സൈറ്റുകളില്‍ മറ്റുള്ളവര്‍ പങ്കുവെക്കുന്ന ഉള്ളടക്കങ്ങളുടെ നിയമബാധ്യതയില്‍ നിന്ന് സംരക്ഷണം ലഭിക്കണമെങ്കില്‍ ഈ നിര്‍ദേശം അനുസരിക്കേണ്ടിവരും.
    സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍, ഇന്‍ര്‍നെറ്റ് സേവനദാതാക്കള്‍, വെബ് ഹോസ്റ്റിംഗ് സേവനദാതാക്കള്‍ ഉള്‍പ്പടെയുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദേശങ്ങള്‍. പുതിയ നിര്‍ദേശം അനുസരിച്ച്, പിഐബിയോ സര്‍ക്കാരിന്റെ ഏതെങ്കിലും ഫാക്ട് ചെക്ക് വിഭാഗമോ വ്യാജമെന്നും തെറ്റാണെന്നും കണ്ടെത്തിയ ഉള്ളടക്കങ്ങളിലേക്കുള്ള ലിങ്കുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് ബാധ്യതയുണ്ട്. ജനുവരി 17-നാണ് ഭേദഗതിയുടെ കരട് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News