Sorry, you need to enable JavaScript to visit this website.

അവസാന നൈസാം തുര്‍ക്കിയില്‍ അന്തരിച്ചു, ഹൈദരാബാദില്‍ അന്ത്യനിദ്ര

ഹൈദരാബാദ്-  അവസാന നൈസാം ഉസ്മാന്‍ അലി ഖാന്റെ ചെറുമകന്‍ മിര്‍ മുഖറം ജാ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്ന ഇദ്ദേഹം ഉറക്കത്തിലാണ് മരിച്ചത്.  
സംസ്‌കാരം ഹൈദരാബാദിലെ പൂര്‍വികരുടെ ഖബറിടത്തില്‍ ചൊവ്വാഴ്ച നടക്കും. അദ്ദേഹത്തിന്റെ മക്കളും പേരക്കുട്ടികളും അടങ്ങുന്ന
വലിയ കുടുംബം ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ ഹൈദരാബാദിലെത്തും.
ഹൈദരാബാദിലെ മക്ക മസ്ജിദിലായിരിക്കും മുഖറം ജാ എന്ന അസഫ് ജാ എട്ടാമന്റെ മയ്യിത്ത് നിസ്‌കാരം. ഏഴ് നൈസാമുമാരെയും അടക്കം ചെയ്തിരിക്കുന്ന ചാര്‍മിനാറിനടുത്തുള്ള  രാജകീയ ഖബര്‍സ്ഥാനിലാണ് മറവു ചെയ്യുക.

തെലങ്കാനയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തണമെന്നും ജനുവരി 17 ന് ഔദ്യോഗിക അവധിയായി പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഷബീര്‍ അലി ആവശ്യപ്പെട്ടു. അവധി പ്രഖ്യാപിക്കാനും അദ്ദേഹത്തിന്റെ സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ നടത്താനും തെലങ്കാന മുഖ്യമന്ത്രി തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
1967ലാണ്  ഹൈദരാബാദിലെ എട്ടാമത്തെ നൈസാമായി  മിര്‍ ബര്‍കത് അലി ഖാന്‍ അഥവാ മുഖറം ജാ എട്ടാമന്‍ കിരീടമണിഞ്ഞത്.
ഡെറാഡൂണിലെ ഡൂണ്‍ സ്‌കൂളില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം കേംബ്രിഡ്ജിലെ ഹാരോ ആന്‍ഡ് പീറ്റര്‍ഹൗസില്‍ പഠിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹര്‍സ്റ്റിലും തുടര്‍ പഠനം നടത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മുഖറം ജാ അഞ്ച് തവണ വിവാഹം കഴിച്ചു. 1959ലായിരുന്നു ആദ്യ വിവാഹം. തുര്‍ക്കിക്കാരി എസ്ര ബിര്‍ജിന്‍ ആയിരുന്നു ആദ്യഭാര്യ. ഹൈദരാബാദില്‍ തന്റെ നിധിശേഖരം ഉപേക്ഷിച്ച് ഓസ്‌ട്രേലിയന്‍ പുറമ്പോക്കിലെ ആടുവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് പോയ മുഖറം ജായോടൊപ്പം പോകാന്‍ തയാറാകാത്തതിനാല്‍ ആദ്യഭാര്യയെ വിവാഹമോചനം ചെയ്യേണ്ടിവന്നു.
1979ല്‍, മുന്‍ എയര്‍ ഹോസ്റ്റസും ബിബിസിയിലെ ജീവനക്കാരിയുമായ ഹെലന്‍ സിമ്മണ്‍സിനെ ജാ വിവാഹം കഴിച്ചു.  ഇസ്ലാം സ്വീകരിച്ച അവര്‍  പേര് ആയിഷ എന്നാക്കി. ആയിഷയുടെ മരണശേഷം, മുഖറം ജാ 1992ല്‍ മുന്‍ മിസ് തുര്‍ക്കി ആയിരുന്ന മനോല്യ ഒനൂറിനെ വിവാഹം കഴിച്ചു. അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 1997ല്‍  വിവാഹമോചനം ചെയ്തു. 1992ല്‍ ജമീല ബൗലറസിനെ മുന്‍ മിസ് മൊറോക്കോയെ വിവാഹം കഴിച്ചു. 1994ല്‍ തുര്‍ക്കിയില്‍നിന്ന് ആയിഷ ഓര്‍ക്കെഡി രാജകുമാരിയെ വിവാഹം കഴിച്ചു.
ഈ വിവാഹങ്ങളില്‍ നിന്നെല്ലാം മുഖറം ജാക്ക് ഒരു വലിയ കുടുംബമുണ്ട്. എസ്ര ബിര്‍ജിന് ഒരു മകനും ഒരു മകളും ഉണ്ടായിരുന്നു. ഹെലന്‍ സിമ്മണ്‍സിന് രണ്ട് ആണ്‍മക്കള്‍. മനോല്യ ഓനൂരില്‍ അദ്ദേഹത്തിന് ഒരു മകള്‍. ജമീല ബൗലാറസിലൂടെ അദ്ദേഹത്തിന് ഒരു മകളുമുണ്ടായിരുന്നു.
1980കള്‍ വരെ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായിരുന്നു മുഖറം ജാ. എന്നാല്‍ 1990കളില്‍ വിവാഹമോചന സെറ്റില്‍മെന്റുകള്‍ മൂലം അദ്ദേഹത്തിന് പല സ്വത്തുക്കളും നഷ്ടപ്പെട്ടു. നിലവില്‍ അദ്ദേഹത്തിന്റെ 100 കോടി ഡോളാറാണ്.
ഹൈദരാബാദില്‍ ഇപ്പോഴും അദ്ദേഹത്തിന് വന്‍ സ്വത്തുക്കളുണ്ട്. ചൗമഹല്ല, ഫലക്‌നുമ , നസ്രിബാഗ് , (കിംഗ് കോത്തി), ചിരാന്‍, ബഞ്ചാര ഹില്‍സ്, പുരാണി ഹവേലി, ഔറംഗബാദിലെ നൗഖണ്ഡ  എന്നിവ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊട്ടാരങ്ങളാണ്.
ഹൈദരാബാദിലെ അദ്ദേഹത്തിന്റെ രണ്ട് പ്രധാന കൊട്ടാരങ്ങളായ ചൗമഹല്ലയും ഫലക്‌നുമയും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്.  ആദ്യത്തേത് നൈസാമുമാരുടെ കാലഘട്ടം പ്രദര്‍ശിപ്പിക്കുന്ന ഒരു മ്യൂസിവും രണ്ടാമത്തേത് ഒരു ആഡംബര ഹോട്ടലുമാണ്.

 

Latest News