Sorry, you need to enable JavaScript to visit this website.

കാവ്യക്ക് കാറിന്റെ ബ്രേക്ക് കിട്ടിയില്ല, ഇപ്പോഴും പേടി മാറാത്ത അനുഭവം

കൊച്ചി- ഈ പട്ടണത്തില്‍ ഭൂതം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക്  രക്ഷപ്പെട്ട അനുഭവം പങ്കുവെച്ച് ക്യാമറാമാന്‍ ഉത്പല്‍ വി നായനാര്‍. സഫാരി ചാനലിലെ ലൊക്കേഷന്‍ ഹണ്ട് എന്ന പരിപാടിയിലാണ് നടി കാവ്യാ മാധവന്റെ കാറിന്റെ ബ്രേക്ക് പോയ കാര്യം അദ്ദേഹം അനുസ്രിച്ചത്.
മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമായിരുന്നു പട്ടണത്തില്‍ ഭൂതം. കാവ്യ മാധവന്‍ ആയിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തില്‍ കാവ്യയുടെ കാര്‍ കൊക്കയിലേക്ക് മറിയുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അനുഭവമാണ് ക്യാമറാമാന്‍ പങ്കുവെച്ചത്. സര്‍ക്കസ് ടെന്റില്‍നിന്ന്് കാവ്യ കാറെടുത്ത് പോകും. അപ്പോള്‍ വില്ലന്മാര്‍ കാവ്യയെ കൊല്ലാന്‍ പ്ലാന്‍ ചെയ്യും. ഇതിനായി കാറിന്റെ ബ്രേക്ക് ഫെയില്‍ ചെയ്യും. അങ്ങനെ കാവ്യയുടെ കാര്‍ വലിയൊരു കൊക്കയിലേക്ക് പോകുന്നതാണ് രംഗം. എവിടെ ചെയ്യാം എന്ന് കുറേ ആലോചിച്ചു. വലിയൊരു കുന്നിന്റെ മുകളില്‍ നിന്നാണ് വണ്ടി വീഴുന്നതെങ്കില്‍ ചെരിഞ്ഞു ചെരിഞ്ഞേ വീഴൂ. അതിനൊരു ഫീലുണ്ടാകില്ല. അങ്ങനെ കുറേ ലൊക്കേഷനുകള്‍ ആലോചിച്ചു.
അപ്പോഴാണ് എനിക്ക് വാഗമണ്ണിലെ പരുന്തുംപാറ എന്നൊരു സ്ഥലമുള്ളതായി ഓര്‍മ്മ വരുന്നത്. അത് ഏകദേശം പത്തഞ്ഞൂറ് അടി ഡീപ്പാണ്. അല്ലാതെ കാറു പോയി നേരെ നിന്നു കഴിഞ്ഞാല്‍ അതിന്റെ ഭംഗി പോകും. കൊക്കയിലേക്ക് ഇടുന്ന കാര്‍ പഴയ കാര്‍ ആയിരിക്കണം. അമ്പതിനായിരമോ ഒരു ലക്ഷമോ കൊടുത്താല്‍ പഴയ വണ്ടി കിട്ടും. അത് കൊക്കയിലേക്ക് മറിച്ചാലും വലിയ നഷ്ടം വരില്ല. കണ്ടീഷനും മോശമായിരിക്കും ആ വണ്ടിയുടെ.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


വലത് വശത്ത് കാവ്യയിരുന്ന് വണ്ടിയോടിക്കുന്നു. ഇടത് വശത്ത് ഞാന്‍ ക്യാമറയുമായി ഇരിക്കുന്നു. ചെറിയൊരു ഷോട്ടായതിനാല്‍ വേക്കറ്റ് ബേസ് ഉപയോഗിച്ചില്ല. ഞങ്ങള്‍ രണ്ടു പേര്‍ മാത്രമാണ് കാറിലുള്ളത്. കാവ്യയുടെ ക്ലോസ് ഷൂട്ട് ചെയ്തു കൊണ്ടിരിക്കെ പെട്ടെന്ന് ഭയങ്കരമായൊരു സംഭവം നടന്നു. അത് പറയുമ്പോള്‍ ഇപ്പോഴും എന്റെ മനസില്‍ പേടിയാണ്. ഇതുപോലെയുള്ള പല റിസ്‌ക്കുകളും നേരിടേണ്ടി വരും
സാധാരണ മലയുടെ മുകളിലൂടെ പോകുമ്പോള്‍ മുകളില്‍ നിന്നൊരു വ്യൂ കിട്ടണം. എന്നാല്‍ മാത്രമേ ഡെപ്ത് കാണിക്കാന്‍ സാധിക്കുകയുള്ളൂ. കാവ്യ ഓടിച്ചു കൊണ്ടിരിക്കെ ഞാന്‍ ക്യാമറ പാന്‍ ചെയ്ത് സീറ്റില്‍ നിന്നും എഴുന്നേറ്റ് ഡീപ്‌നെസ് കാണിക്കും. അതിന് ശേഷമാണ് കാര്‍ മറിയേണ്ടത്. പെട്ടെന്ന്, പഴയ വണ്ടി ആയത് കൊണ്ടാകും, കാവ്യയ്ക്ക് ബ്രേക്ക് കിട്ടാതെ വന്നു. പത്ത് പതിനഞ്ചടി കഴിഞ്ഞാല്‍ കൊക്കയാണ്. എന്തോ ഭാഗ്യത്തിന് കാര്‍ വലിയൊരു കല്ലില്‍ തട്ടി നിന്നു. അതുകൊണ്ട് രണ്ടു പേരും രക്ഷപ്പെട്ടു.
മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ ചിത്രമായിരുന്നു ഈ പട്ടണത്തില്‍ ഭൂതം. ഭൂതമായുള്ള മമ്മൂട്ടിയുടെ പ്രകടനം കുട്ടികള്‍ ഏറ്റെടുത്തിരുന്നു. സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, സലീം കുമാര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ചൊരു വിജയം തീയേറ്ററില്‍ നേടാന്‍ സാധിച്ചില്ല.

 

 

Latest News