സിനിമയില്‍ തിളങ്ങിനില്‍ക്കെ അര്‍ബുദത്തിന്റെ പിടിയില്‍പെട്ട നടി മംമ്ത മോഹന്‍ദാസ് വെല്ലിവിളികളെ സധൈര്യം നേരിട്ട പോരാളിയാണ്. ചികിത്സയില്‍ കഴിയുമ്പോള്‍ തന്നെ മംമ്ത സിനിമാ ഷൂട്ടിങ്ങിലും വ്യാപൃതയായിരുന്നു.
ഇപ്പോള്‍ മറ്റൊരു രോഗഭീഷണിയിലാണ് മംമ്ത. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്കുരോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത. തന്റെ തൊലിപ്പുറത്തെ യഥാര്‍ത്ഥ അവസ്ഥ യാതൊരു മറയും കൂടാതെ അവതരിപ്പിക്കുകയാണ് നടി. മേക്കപ്പ് തുടച്ചു മാറ്റിയ മുഖത്തോടുകൂടി മംമ്ത സമൂഹത്തെ അഭിമുഖീകരിക്കുന്നു.വിറ്റിലിഗോ, ഓട്ടോഇമ്മ്യൂണ്‍ ഡിസീസ് തുടങ്ങിയ ഹാഷ്ടാഗുകള്‍ മംമ്തയുടെ പോസ്റ്റിനൊപ്പമുണ്ട്.
വിദേശത്തു താമസമാക്കിയ മംമ്ത മലയാള സിനിമയില്‍ അഭിനയിക്കുന്ന വേളയില്‍ നാട്ടിലെത്താറുണ്ട്. ലോക്ക്ഡൗണ്‍ നാളുകളില്‍ നാട്ടില്‍ അച്ഛനമ്മമാരുടെ ഒപ്പമായിരുന്നു മംമ്ത താമസിച്ചത്. വരവില്‍ മംമ്ത ഒരു മ്യൂസിക് ആല്‍ബം നിര്‍മിക്കുകയും ചെയ്തു. അടുത്തിടെ പ്രചോദനം നല്‍കുന്ന ജിം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മംമ്ത പോസ്റ്റ് ചെയ്തിരുന്നു. ഉടന്‍ തന്നെ മംമ്തയുടെ മലയാള ചിത്രം തിയേറ്ററിലെത്താന്‍ തയാറെടുക്കുന്നുണ്ട്. ആസിഫ് അലി നായകനാവുന്ന 'മഹേഷും മാരുതിയും' എന്ന സിനിമയില്‍ മംമ്ത നായികയാണ്. സേതു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്.