മക്ക- പ്രശസ്ത ദക്ഷിണ കൊറിയന്‍ പോപ്പ് ഗായകനും യൂട്യൂബറുമായ ദാവൂദ് കിം ഉംറ നിര്‍വഹിച്ച ശേഷമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. വിശുദ്ധഹറമില്‍ കഅ്ബയുടെ മുന്നില്‍നിന്നുള്ളതാണ് ഇഹ് റാം വേഷത്തിലുള്ള ഫോട്ടോ.തന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഇസ്ലാം ഉത്തരം നല്‍കിയെന്നും അല്ലാഹു തിരഞ്ഞെടുത്ത ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തിയാണ് താനെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
ഞാന്‍ വീണ്ടും മക്കയിലെത്തി. ഈ സ്ഥലം എന്റെ ജന്മനാട് പോലെയാണ്. വളരെ സമാധാനം നിറഞ്ഞ വിശുദ്ധ നാട്.
എന്തിനാണ് ജനിച്ചത്? എന്തിനാണ് നമ്മള്‍ ജീവിക്കുന്നത്? പിന്നെ നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്? തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് ഞാന്‍ ഉത്തരം തേടിയത്. എന്റെ ജീവിതം താറുമാറായിരുന്നു. ഞാന്‍ ഏറ്റവും നിര്‍ഭാഗ്യവാനാണെന്നാണ് കരുതിയത്. അലഞ്ഞുനടന്നപ്പോഴും ഉത്തരങ്ങള്‍ കണ്ടെത്താനാണ് ശ്രമിച്ചത്. തനിച്ചല്ലെന്ന് ഞാന്‍ എപ്പോഴോ മനസ്സിലാക്കി. ആരോ എന്റെ അരികിലുണ്ട്, എന്നെ നേരായ വഴിക്ക് നയിക്കാന്‍ ശ്രമിക്കുന്നു. അല്ലാഹു ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഇസ്ലാം ഉത്തരം നല്‍കി. ഞാന്‍ സൃഷ്ടിക്കപ്പെട്ടതിന്റെ കാരണം, ഞാന്‍ ജീവിക്കുന്നതിന്റെ കാരണം. ഒടുവില്‍ ഈ ജീവിതത്തിനു ശേഷം ഞാന്‍ പോകുന്നത് എവിടേക്ക് എന്ന ചോദ്യത്തിനുള്ള ഉത്തരം. അല്ലാഹു തിരഞ്ഞെടുത്തതില്‍ ഞാന്‍ ഭാഗ്യവാനാണെന്നും കിം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ കൊറിയന്‍ ഗായകനും നടനും യൂട്യൂബറുമായ ദാവൂദ് കിമ്മിന്റെ യഥാര്‍ഥ പേര് കിം ക്യൂന്‍വൂ എന്നാണ്. പ്രൊഫഷണലായി ജേ കിം എന്നാണറിയപ്പെടുന്നത്. 2019 സെപ്റ്റംബറിലാണ് താന്‍ ഇസ്ലാം മതം സ്വീകരിക്കുന്നതായി അദ്ദേഹം യൂട്യൂബ് വീഡിയോയിലൂടെ പ്രഖ്യാപിച്ചത്.
ഇസ്ലാം മതം സ്വീകരിച്ചതിനുശേഷം, മക്കയും മദീനയും സന്ദര്‍ശിക്കാനുള്ള ആഗ്രഹം യൂട്യൂബര്‍ പലപ്പോഴും പങ്കുവെച്ചിരുന്നു. കഴിഞ്ഞ റമദാനില്‍ കിം ആദ്യ ഉംറ നിര്‍വഹിച്ചു.