Sorry, you need to enable JavaScript to visit this website.

ഉത്തോപ്പിന്റെ യാത്ര; കോമഡി ത്രില്ലര്‍ ചിത്രീകരണം പുരോഗമിക്കുന്നു

കൊച്ചി- എസ്.എം.ടി പ്രൊഡക് ഷന്‍സിന്റെ ബാനറില്‍ നിസാമുദീന്‍ നാസര്‍ സംവിധാനം ചെയ്ത്, കോമഡി ത്രില്ലര്‍ സ്വഭാവത്തില്‍ കഥ  പറഞ്ഞു പോകുന്ന  'ഉത്തോപ്പിന്റെ യാത്ര'യുടെ ചിത്രീകരണം ആലപ്പുഴയില്‍ പുരോഗമിക്കുന്നു. റിയാസ് പത്താന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ മീര പിള്ളയാണ് നായിക. ഹരിപ്പാടില്‍ നിന്ന് യാത്ര തുടങ്ങി കൊച്ചിയില്‍ അവസാനിക്കുന്ന ട്രാവല്‍ മൂഡ് ഗണത്തിലുള്ള ചിത്രത്തിന്റെ കഥ ഒരുക്കുന്നത് ദിലീപ് ഷെറഫ് ആണ്.
 ചിത്രത്തില്‍ പ്രമുഖ താരങ്ങളോടൊപ്പം ബിജു സോപാനം, കലാഭവന്‍ നാരായണന്‍കുട്ടി, ആരോമല്‍ ബി.എസ്, എന്‍.വെങ്കിടാചലം, പ്രദീപ് ടി, ജോസ്വിന്‍ എബ്രഹാം ജോണ്‍സണ്‍, ആഷിക്ക് പി.എ, ഷമീര്‍ റഹ്മാന്‍  എന്നിവരെ കൂടാതെ ഒരുപിടി പുതുമുഖങ്ങളും അഭിനയിക്കുന്നു. ബിനു ക്രിസ്റ്റഫര്‍ സഹനിര്‍മ്മാതാവുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സംവിധായകന്‍ തന്നെയാണ്. സംഗീതം: രാഹുല്‍ രാജ്, എഡിറ്റിംങ്: ഉണ്ണികൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീഷ് ഫ്രാന്‍സിസ്, ബി.ജി.എം: ധനുഷ് ഹരികുമാര്‍, ഡിഐ: ആല്‍വിന്‍ ടോമി, ചീഫ് അസോയിയേറ്റ് ഡയറക്ടര്‍: പ്രദീപ് ടി, അസോയിയേറ്റ് ഡയറക്ടര്‍: ശ്രീദേവ് പുത്തേടത്ത്, ദിലീപ് എസ്, ആര്‍ട്ട്: ഷേണായി കട്ടപ്പന, മേക്കപ്പ്: ദീപിക മുണ്ടത്ത്, ഫിനാന്‍സ് മാനേജര്‍: നൗസല്‍ നൗസ, എഫക്ട്‌സ് & മിക്‌സിങ്: ഷിബിന്‍ സണ്ണി, മാര്‍ക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്‌സ്, പി.ആര്‍.ഒ: ഹരീഷ് എ.വി, ഡിസൈന്‍: അതുല്‍ കോള്‍ഡ്ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

എന്തൊരു കഷ്ടം! തൊട്ടാൽ ജാതി, നോക്കിയാൽ ജാതി, തിന്നാൻ ജാതി; കലോത്സവ ഭക്ഷണ മെനു വിവാദത്തിൽ നടൻ

കോഴിക്കോട് - സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വെജിറ്റേറിയൻ ഭക്ഷണത്തിനും പാചകക്കാരൻ പഴയിടം മോഹനൻ നമ്പൂതിരിയെയും വിമർശിച്ച മുതിർന്ന മാധ്യമ നിരീക്ഷകനും അധ്യാപകനുമായ ഡോ. അരുൺ കുമാറിനെതിരെ നടൻ സന്തോഷ് കീഴാറ്റൂർ രംഗത്ത്.
  അരുൺകുമാർ, എന്തൊരു കഷ്ടമാണിത്. താങ്കളെ പോലുള്ളവർ ഇങ്ങനെ ആവരുതെന്ന് അദേഹം ഫേസ്ബുക്കിൽ ഓർമിപ്പിച്ചു. എത്രയോ മനുഷ്യരുടെ കഠിന പ്രയത്‌നത്തിൽ വളരെ വൃത്തിയായി നടക്കുന്ന കുട്ടികളുടെ കലോത്സവം ജാതിയും ഭക്ഷണവും പറഞ്ഞ് അലമ്പാക്കല്ലേ. ഇതൊരു കലോത്സവമല്ലെ.. ഭക്ഷണോത്സവം അല്ലല്ലോയെന്നും അദേഹം ചോദിച്ചു.
  എന്തൊരു കഷ്ടം, തൊട്ടാൽ ജാതി, നോക്കിയാൽ ജാതി, തിന്നാൻ ജാതി, തുപ്പിയാൽ ജാതി, എന്നെ കൊത്തിയാലും, ഒന്നല്ലെ ചോര, നിന്നെ കൊത്തിയാലും ഒന്നല്ലെ ചോര, പിന്നെ ഞാനും നീയും തമ്മിൽ എന്താ വ്യത്യാസം.
 വിവിധ സ്‌കൂളിലെ കുട്ടികളുമായി എത്രയോ വർഷം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭക്ഷണം കഴിക്കാനല്ല, കുട്ടികളുടെ നാടകവുമായി. കലോത്സവ ചൂര് അനുഭവിച്ചറിയണം. വെജ്, നോൺ വെജ്, ജാതി, പഴയിടം എന്നതൊന്നുമല്ല ചർച്ച ചെയ്യേണ്ടത്. കലോത്സവ മാന്വൽ ഇനിയും പരിഷ്‌കരിക്കേണ്ടതുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.
 സ്‌കൂൾ കലോത്സവത്തിൽ വർഷങ്ങളായി വെജിറ്റേറിയൻ ഭക്ഷണം മാത്രം വിതരണം ചെയ്യുന്നതിനെ അരുൺ കുമാർ വിമർശന വിധേയമാക്കിയിരുന്നു. ഭൂരിപക്ഷം കുട്ടികളും നോൺ വെജ് ആയ കലോത്സവത്തിൽ വെജിറ്റേറിയൻ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നായിരുന്നു ഡോ. അരുണിന്റെ വിമർശം.

 

Latest News