മലപ്പുറം-മുസ്ലിം ലീഗിന്റെ കേരളത്തിലെ അംഗങ്ങളില്‍ പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍.മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അംഗത്വ കാമ്പയിനിലൂടെ അംഗത്വമെടുത്തവരിലാണ് സ്ത്രീകളുടെ എണ്ണം കൂടുതലുള്ളത്. മൊത്തം അംഗങ്ങളില്‍ 51 ശതമാനം സ്്ര്രതീകളാണ്.
പാര്‍ട്ടിയില്‍ മൊത്തം അംഗങ്ങളുണ്ട് എണ്ണം 2431201 പേരാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. നിലവിലുള്ള അംഗത്വം പുതുക്കുകയും പുതുതായി അംഗങ്ങളായി ചേരുകയും ചെയ്തവരുടെ കണക്കാണിത്. 2022 നവംബര്‍ ഒന്ന് മുതല്‍ 10 വരെയായിരുന്നു. അംഗത്വ കാമ്പയിന്‍. 2016ല്‍ 22 ലക്ഷം ആയിരുന്നു അംഗങ്ങളുടെ എണ്ണം. ഈ കാമ്പയിനില്‍ 233,295 അംഗങ്ങളുടെ വര്‍ധനവ് ഉണ്ടായി. ജാതി-മത ഭേതമന്യേ മുസ്ലിം ലീഗിന്റെ ആശയ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്ന 18 വയസ്സ് തികഞ്ഞവര്‍ക്കാണ് അംഗത്വം നല്‍കിയതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.അംഗത്വമെടുത്ത 61 ശതമാനം അംഗങ്ങളും 36 വയസ്സില്‍ താഴെയുള്ളവരാണ്.യുവാക്കളും യുവതികളും ധാരാളമായി മുസ്ലിംലീഗിലേക്ക് കടന്നുവരുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് അംഗത്വ കാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രത്തില്‍ ഒരുപക്ഷേ ആദ്യമായിട്ടാണ് ഇത്രയും ശാസ്ത്രീയായമായും സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തിയും അംഗത്വ കാമ്പയിന്‍ നടന്നത്. വാര്‍ഡ് യൂണിറ്റ് തലങ്ങളിലെ പ്രവര്‍ത്തകര്‍ ഓരോ വീടുകളും കയറിയിറങ്ങി ഓരോ വ്യക്തികളെയും നേരില്‍ കണ്ട് സത്യവാചകത്തിന് ശേഷമുള്ള അവരുടെ കയ്യൊപ്പോടുകൂടിയാണ് അംഗത്വം പുതുക്കുകയും പുതിയ അംഗങ്ങളെ ചേര്‍ക്കുകയും ചെയ്തത്. പ്രത്യേകം സജ്ജമാക്കിയ ആപ്ലിക്കേഷനില്‍ ഡിസംബര്‍ പതിനഞ്ചോടെ അംഗങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ അതാത് കമ്മിറ്റികളുടെ കോര്‍ഡിനേറ്റര്‍മാര്‍ അപ്‌ഡേറ്റ് ചെയ്യുകയും ഫീസടക്കുകയും ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സംസ്ഥാനത്തൊട്ടാകെ ഡിസംബര്‍ ഒന്നിന് ആരംഭിച്ച വാര്‍ഡ് കമ്മിറ്റികളുടെ രൂപീകരണം ഡിസംബര്‍ 31ന് പൂര്‍ത്തീകരിച്ചു. ഇപ്പോള്‍ പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കമ്മിറ്റികള്‍ രൂപീകരിച്ചുവരികയാണ്. ജനുവരി പതിനഞ്ചിനകം പഞ്ചായത്ത് കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയാകും. 15ന് ശേഷം മണ്ഡലം കമ്മിറ്റികളുടെ രൂപീകരണം ആരംഭിക്കും. ശേഷം ജില്ലാ കമ്മിറ്റികളും രൂപീകരിക്കും. മാര്‍ച്ച് ആദ്യവാരം പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരും. സമ്മേളനങ്ങളോട് കൂടിയാണ് ഓരോ ഘടകങ്ങളിലും കമ്മിറ്റികള്‍ വരുന്നത്. മുസ്ലിംലീഗ് കമ്മിറ്റികള്‍ക്കൊപ്പം വാര്‍ഡ് തലം തൊട്ട് വനിതാ ലീഗ് കമ്മിറ്റികളും രൂപീകരിച്ച് വരികയാണ്- അദ്ദേഹം പറഞ്ഞു.