Sorry, you need to enable JavaScript to visit this website.

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്; ചിന്ത ജെറോമിന്റെ ശമ്പളവർധനവിൽ രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്- യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോമിന്റെ ശമ്പള വർധനവിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്, ചിന്തയ്ക്ക് ഇരട്ടി ശമ്പളമുണ്ടെന്ന് രാഹുൽ പ്രതികരിച്ചു. യുവജന കമ്മീഷൻ കൊണ്ട് യുവജനങ്ങൾക്ക് ക്ഷേമം ഉണ്ടായില്ല എന്ന ആക്ഷേപത്തിന് അറുതിയായെന്നും മാങ്കൂട്ടത്തിൽ പറഞ്ഞു. 
ഈ ക്ഷാമ കാലത്തും കമ്മീഷൻ ചെയർ പേഴ്‌സൺ ചിന്തയുടെ ശമ്പളം ഇരട്ടിയാക്കിയിരിക്കുന്നു. അതും മുൻകാല പ്രാബല്യത്തോടെ. അതായത് നിയമിച്ച നാൾ മുതലുള്ളത്.  ജനിച്ചനാൾ മുതലുള്ളത് കൂട്ടാത്തത് യുവജന വഞ്ചനയാണെന്നും രാഹുൽ പറഞ്ഞു. 
അതേസമയം, ശമ്പള വർധനവ് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടില്ലെന്ന് യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു. മാധ്യമങ്ങൾ നൽകുന്നത് തെറ്റായ വാർത്തയാണ്. കുടിശിക ആവശ്യപ്പെട്ട് കോടതിയിൽ പോയി എന്നത് തെറ്റായ വാർത്തയാണെന്നും ചിന്ത വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ല. കെ.പി.സി.സി ജനറൽ സെക്രട്ടറിയായ ആർ.വി രാജേഷാണ് ശമ്പള കുടിശിക ആവശ്യപ്പെട്ട് കോടതിയിൽ കേസിന് പോയത്. ഇത് സംബന്ധിച്ച് ശമ്പള കുടിശിക നൽകാൻ കോടതിവിധി ഉണ്ടായിട്ടുണ്ട്. അത് നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സർക്കാരിൽ അപേക്ഷ നൽകിയിട്ടുണ്ട്. അത് സർക്കാരിന്റെ പരിഗണനയിലോ മറ്റോ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്.
ഈ വിധിയുടെ മറവിൽ ഇല്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ നൽകുന്നത്. 37 ലക്ഷം രൂപ ശമ്പള കുടിശിക ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണ്. ഇത്രയും തുകയൊന്നും കൈവശം വയ്ക്കുന്ന ആളല്ലെന്ന് വ്യക്തിപരമായി അറിയാവുന്നവർക്കറിയാം. ഇതൊരു സോഷ്യൽ മീഡിയ വ്യാജ പ്രചരണമാണെന്ന് കണ്ട് ഗൗരവത്തിൽ എടുത്തിരുന്നില്ല. ഈ പറയുന്ന കാര്യത്തിൽ ഒരു സർക്കാർ ഉത്തരവും ഇറങ്ങിയിട്ടില്ലെന്ന് മാധ്യമപ്രവർത്തകർക്ക് തന്നെ അറിയാമെന്നും ചിന്ത പറഞ്ഞു.
 

Latest News