ന്യൂദൽഹി- ന്യൂദൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ പെൺകുട്ടിക്ക് അരികിൽനിന്ന് സ്വയംഭോഗം ചെയ്ത യുവാവിനെ പിടികൂടി. ദേശീയ തലസ്ഥാനത്തെ രോഹിണി ഏരിയയിൽ ബസിലാണ് സംഭവം. ഇയാളെ പിടികൂടിയ ശേഷം ഇയാൾ പൊട്ടിക്കരയുന്ന വീഡിയോയും പുറത്തുവന്നു. അതേസമയം, ഇതേവരെ പരാതി രജിസ്റ്റർ ചെയ്യാത്തതിനാൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം ഇയാൾ സ്വയംഭോഗം ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. പിടികൂടിയതിനെ തുടർന്ന് ഇയാൾ പൊട്ടിക്കരയുന്നതിന്റെ വീഡിയോയും പുറത്തുവന്നു.
ബിഹാർ സ്വദേശിയായ പ്രതിയെ പോലീസിന് കൈമാറിയെങ്കിലും ഇതുവരെ പരാതിയൊന്നും നൽകാത്തതിനാൽ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബുധനാഴ്ച നടന്ന സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് നോർത്ത് രോഹിണി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുമന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ, മൊഴി രേഖപ്പെടുത്തുന്നതിനോ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി നൽകുന്നതിനോ ഇരയെ ബന്ധപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.