Sorry, you need to enable JavaScript to visit this website.

'ഇസ്രായിൽ അധിനിവേശവും ഫലസ്തീനിൽ സംഭവിക്കുന്നതും അസഹനീയം' -ആത്മ വിമർശവുമായി ഒബാമ

Read More

- ഇസ്രായിൽ-ഫലസ്തീൻ പ്രശ്‌നം പരിഹരിക്കണമെന്നുണ്ടെങ്കിൽ മുഴുവൻ സത്യവും ഉൾക്കൊള്ളണമെന്നും ആരുടെയും കൈകൾ ശുദ്ധമല്ലെന്നും നമ്മളെല്ലാം ഒരു പരിധിവരെ പങ്കാളികളാണെന്നും അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ.

വാഷിങ്ടൺ - ഇസ്രായിൽ-ഫലസ്തീൻ സംഘർഷത്തിൽ ആത്മവിമർശവുമായി അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ. സംഘർഷത്തെ കുറിച്ച് സൂക്ഷ്മമായി മനസിലാക്കണമെന്ന് പറഞ്ഞ ഒബാമ, ആരുടെ കൈകളും ശുദ്ധമല്ലെന്നും സംഘർഷത്തിന് ഒരു പരിധിവരെ എല്ലാവരും കാരണക്കാരാണെന്നും ചൂണ്ടിക്കാട്ടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ഇസ്രായിൽ അധിനിവേശവും ഫലസ്തീനികൾക്ക് സംഭവിക്കുന്നതും അസഹനീയമാണ്. അതേസമയം, ഹമാസ് ചെയ്തത് ഭയാനകമായിരുന്നു, അതിന് ന്യായീകരണമില്ലെന്നു പറഞ്ഞ ഒബാമ, ഹമാസുമായി യാതൊരു ബന്ധവുമില്ലാത്തവർ ഗാസയിലുണ്ടെന്നും എന്നിട്ടും അവർ തങ്ങളുടെ സ്വത്വത്തിന്റെ പേരിൽ ഇരകളായിക്കൊണ്ടിരിക്കുകയാണെന്നും ഒരു അഭിമുഖത്തിൽ ഓർമിപ്പിച്ചു.
 സത്യം പറയുന്നതായി നിങ്ങൾക്ക് നടിക്കാം, സത്യത്തിന്റെ ഒരു വശത്തെ കുറിച്ചും സംസാരിക്കാം, ചില സന്ദർഭങ്ങളിൽ ധാർമിക നിരപരാധിത്വം നിലനിർത്താൻ ശ്രമിക്കാം, പക്ഷേ, അത് പ്രശ്‌നത്തിന് പരിഹാരമാകില്ല.
 ഇസ്രായിൽ-ഫലസ്തീൻ പ്രശ്‌നം പരിഹരിക്കണമെന്നുണ്ടെങ്കിൽ മുഴുവൻ സത്യവും ഉൾക്കൊള്ളണമെന്നും ആരുടെയും കൈകൾ ശുദ്ധമല്ലെന്നും നമ്മളെല്ലാം ഒരു പരിധിവരെ പങ്കാളികളാണെന്ന് സമ്മതിക്കണമെന്നും ഒബാമ തുറന്നടിച്ചു.
  പ്രസിഡന്റ് ജോ ബൈഡൻ താൽകാലിക ഇടപെടൽ ആവശ്യപ്പെട്ടെങ്കിലും ഇസ്രായിൽ കുലുങ്ങുന്നില്ല. ഭീകരരെ വേട്ടയാടാനെന്ന പേരിൽ ഗാസയിലെ അവരുടെ ഓപറേഷൻ തുടരുകയാണ്. അതിനാൽ, സങ്കീർണ്ണമായ ഒരു വിഷയത്തെക്കുറിച്ചുള്ള 'മുഴുവൻ സത്യവും' എല്ലാവരും പറയാത്തിടത്തോളം ഇത് പരിഹരിക്കാനാവില്ല. മറുവശത്ത് മറ്റുള്ളവരോട് സംസാരിക്കാൻ ആളുകൾ പഠിക്കേണ്ടതുണ്ടെന്നും അത് മാന്യമായി ചെയ്യാൻ കഴിയണമെന്നും ഒബാമ അഭിപ്രായപ്പെട്ടു.

Latest News