തിരുവനന്തപുരം - സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. ഇന്ന് രാത്രിയോടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് തുടരുന്നതോടൊപ്പം എട്ടു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഇന്ന് രാത്രിയോടെ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അതിനാൽ, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായി അറിയിപ്പുണ്ട്. തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് കൂടുതൽ തീവ്ര ന്യൂനമർദ്ദമായി മാറുമെന്നും അധികൃതർ വ്യക്തമാക്കി.
തമിഴ്‌നാട് തീരത്തിന് മുകളിൽ ചക്രവാതചുഴി നിലനിക്കുന്നു. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിngx ചക്രവാതച്ചുഴിയുണ്ട്. അറബികടലിൽ ന്യൂനമർദ്ദ സാധ്യതയുമുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിനും കേരള ലക്ഷദ്വീപിന് മുകളിലായും ചക്രവാതച്ചുഴിയുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിനും മദ്ധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബർ 21-ഓടെ വീണ്ടും ശക്തി പ്രാപിച്ച് മദ്ധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നുംകേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.