Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രായേലിലെ അൽജസീറ ചാനൽ ഓഫീസ് അടച്ചു പൂട്ടിക്കാൻ നീക്കം; പരിഗണനയിലെന്ന് മന്ത്രി

ടെൽഅവീവ് - ഇസ്രായേലിലെ അൽജസീറ ചാനൽ ബ്യൂറോ ഓഫീസ് അടച്ചുപൂട്ടുന്നത് പരിഗണനയിലെന്ന് ഇസ്രായേൽ കമ്മ്യൂണിക്കേഷൻ മന്ത്രി ശ്ലോമ കർഹി. ചാനൽ പുറത്തുവിടുന്ന വാർത്തകൾ പക്ഷപാതപരമാണെന്ന് മന്ത്രി ആരോപിച്ചു. ഹമാസ് വക്താക്കളുടെ സന്ദേശം ഈ ചാനലിലൂടെ പോകുന്നത് മനസ്സാക്ഷിക്ക് നിരക്കാത്തതാണ്. ഗസയിൽ നിന്ന് ഇസ്രായേൽ സൈനികർക്കെതിരായ ആക്രമണത്തിന് പ്രേരണയാകുന്നതാണ് വാർത്തകൾ. ആയതിനാൽ, ചാനലിന്റെ ഹമാസ് അനുകൂല വിഷയം മന്ത്രിസഭയിൽ കൊണ്ടുവരുമെന്നും ഇസ്രായേലിന്റെ ആർമി റേഡിയോയോട് മന്ത്രി പ്രതികരിച്ചു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 അൽ ജസീറ പ്രാദേശിക ഓഫീസ് അടച്ചുപൂട്ടാനുള്ള നിർദ്ദേശം ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ച് നിയമ വിദഗ്ധർ വിലയിരുത്തി വരികയാണെന്നും മന്ത്രി ശ്ലോമ കർഹി വ്യക്തമാക്കി. 
 പിറന്ന മണ്ണിൽ അഭയാർത്ഥികളാകേണ്ടി വരുന്ന ഫലസ്തീൻ ജനതയുടെ കൊടും ദുരിതങ്ങൾ ലോകസമൂഹത്തിന് മുമ്പിൽ കൊണ്ടുവരുന്ന അൽജസീറയുടെ പ്രവർത്തനങ്ങൾ ഇസ്രായേലിനും അവരെ പിന്തുണയ്ക്കുന്ന സാമ്രാജ്യത്വ ശക്തികൾക്കും കടുത്ത തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇസ്രായേൽ മന്ത്രിയുടെ പ്രതികരണം. ഇസ്രായേലിന്റെ മനുഷ്യത്വവിരുദ്ധ മുഖം തുറന്നുകാട്ടാൻ പല വാർത്താമാധ്യമങ്ങളും കടുത്ത വിമുഖത കാണിക്കുമ്പോഴാണ് ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽജസീറയുടെ ജെറൂസലേം പ്രാദേശിക ബ്യൂറോയുടെ ഇടപെടൽ ശ്രദ്ധിക്കപ്പെടുന്നത്. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി, ചാനലിന്റെ നാവരിയാനുള്ള ഇസ്രായേലിന്റെ നിർണായക നീക്കങ്ങളിൽ അൽജസീറയുടെ പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അധികം വൈകാതെ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

Latest News