ആലപ്പുഴ - മാന്നാറിൽ പ്രവാസി യുവതിയുടെ നാല് വയസുള്ള മകനെ കഴുത്തറുത്ത് കൊന്ന് പിതാവ് ജീവനൊടുക്കി. മാന്നാർ കുട്ടംപേരൂർ കൃപാസദനത്തിൽ മിഥുൻ കുമാറാണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
ഇന്ന് രാവിലെ മിഥുന്റെ മാതാപിതാക്കൾ എഴുന്നേറ്റപ്പോഴാണ് തറയിൽ കുട്ടി ഡെൽവിൻ ജോണിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ പിതാവ് മിഥുനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. മിഥുന്റെ ഭാര്യ വിദേശത്ത് നഴ്‌സാണ്. കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് എന്താണെന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.