ന്യൂഡൽഹി - രാജ്യതലസ്ഥാനത്ത് റിക്ഷക്കാരനായ യുവാവിനെ നടുറോഡിൽ കടന്നുപടിച്ച് യുവതി. ലൈംഗിക താൽപര്യത്തോടെയുള്ള യുവതിയുടെ ഇടപെടലിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സമൂഹമാധ്യമമായ റെഡ്ഡിറ്റിൽ ഒരാൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ പൊതുസ്ഥലത്ത് നിൽക്കുന്ന റിക്ഷാക്കാരനോട് യുവതി ലൈംഗിക താൽപര്യത്തോടെ പെരുമാറുന്നത് കാണാം. സമീപത്ത് കാറിലുണ്ടായിരുന്ന ആരോ ആണ് വീഡിയോ പകർത്തിയതെന്നാണ് കരുതുന്നത്. റിക്ഷക്കാരന്റെ തോളിൽ തലവച്ച യുവതി യുവാവിന്റെ സ്വകാര്യഭാഗത്ത് സ്പർശിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. റിക്ഷയുടെ സമീപത്തുനിൽക്കുന്ന ആൾ തെറ്റായ രീതിയിൽ യാതൊന്നും ചെയ്യുന്നില്ല. എന്നാൽ, ഇരുവരും പരസ്പരം എന്തോ സംസാരിക്കുന്നുണ്ട്. സംഭാഷണം വ്യക്തമല്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ വൻതോതിൽ പ്രചരിക്കപ്പെടുന്നുണ്ട്. പലരും പ്രതികരിച്ചിട്ടുമുണ്ട്. 'ഈ വീഡിയോയിൽ കാണുന്ന കഥാപാത്രങ്ങൾ തിരിച്ചായിരുന്നെങ്കിൽ എന്തു സംഭവിക്കുമെന്ന് സങ്കൽപിക്കുക. മിക്കവാറും റിക്ഷക്കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നേനേ' എന്ന് ഒരാൾ പ്രതികരിച്ചു. 'ഇത് ക്രൂരമായിപ്പോയി. എന്ത് ചെയ്യണമെന്നറിയാതെ അയാൾ സ്തബ്ധനായി നിൽക്കുന്നുവെന്ന്' വേറൊരാൾ കുറിച്ചു. 'സമൂഹത്തെ പറയിപ്പിക്കാനായി ഓരോ വർഗങ്ങൾ, എന്തായാലും പീഡനം പുരുഷന്റെ ഭാഗത്തുനിന്നല്ലാതിരുന്നത് ഭാഗ്യം. അല്ലെങ്കിൽ എന്താകുമായിരിക്കും പുകിൽ.' എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്.