തിരുവനന്തപുരം - തലസ്ഥാനത്തെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വീട് മാറുന്നതിനിടെ തിരക്കഥാകൃത്തിനെ പാമ്പു കടിച്ചു. '2018' എന്ന സിനിമയുടെ രചയിതാവായ അഖിൽ പി ധർമജനെയാണ് രക്ഷാശ്രമത്തിനിടെ ഇന്നലെ വെള്ളായണിയിൽ വച്ച് മൂർഖൻ പാമ്പ് കടിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
2018-ലെ പ്രളയത്തിന്റെ കഥ പറഞ്ഞ അഖിൽ ധർമജൻ പുതിയൊരു ചിത്രത്തിന്റെ തിരക്കഥ രചനയ്ക്കായാണ് കായലിനടുത്തുള്ള വെള്ളായണിയിലെ വാടകവീട്ടിൽ താമസിച്ചിരുന്നത്. എന്നാൽ, കനത്ത മഴയിൽ വെള്ളം പൊങ്ങിയതോടെ വീട് മാറേണ്ട സ്ഥിതി വരികയായിരുന്നു. സാധനങ്ങളെല്ലാം ഒരുവിധം മാറ്റി വെള്ളത്തിലൂടെ സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്നതിനിടെയാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. തുടർന്ന് ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഭയക്കേണ്ട സാഹചര്യമില്ലെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണെന്നും അഖിൽ പ്രതികരിച്ചു. ധാരാളം കോളുകൾ വരുന്നുണ്ട്. ഫോൺ എടുക്കാത്തതിൽ ആരും ഭയപ്പെടേണ്ടെന്നും ആരോഗ്യത്തോടെ മടങ്ങിയെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.