ലഖിംപൂർ ഖേരി (യു.പി) - മദ്രസയിലേക്ക് പോയ 13-കാരിയെ കൊലപ്പെടുത്തി കരിമ്പിൻതോട്ടത്തിൽ ഉപേക്ഷിച്ചു. ലൈംഗികമായി പീഡിപ്പിച്ച് കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു കുരുന്നിന്റെ മൃതദേഹം. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം. വീടിനടുത്ത മദ്രസയിലേക്ക് പോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പോലീസിന്റെ നിഗമനം. കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ അടക്കം ശരീരമാസകലം മുറിവുകളുണ്ട്. മകളുടെ വായിൽ ചെളി നിറഞ്ഞിരുന്നുവെന്ന് മരിച്ച പെൺകുട്ടിയുടെ ഉമ്മ പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു. അന്വേഷണത്തിനായി സ്ഥലത്തെത്തിയ ലഖിംപൂർ ഖേരി പോലീസ് സൂപ്രണ്ട് ഗണേഷ് സാഹയെ ആളുകൾ വളഞ്ഞു. നടപടിയെടുക്കുമെന്ന് പോലീസ് സൂപ്രണ്ട് കുടുംബത്തിന് ഉറപ്പ് നൽകി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കൊലപാതകത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച് സൂചന ലഭിച്ചിട്ടില്ലെന്നും കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപോർട്ട് കൂടി ലഭിക്കണമെന്നും ക്രിമിനലുകളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും പോലീസ് പ്രതികരിച്ചു.