തിരുവനന്തപുരം - വെഞ്ഞാറമൂട് ആലന്തറ ഗവ. യു.പി സ്‌കൂളിലെ നൂറോളം വിദ്യാർത്ഥികൾക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസതടസവും. ഒരാഴ്ചയിലേറെയായി കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് രക്ഷിതാക്കൾ പ്രതികരിച്ചു. തുടർന്ന് ആരോഗ്യ വിഭാഗം സ്‌കൂളിലെത്തി പരിശോധന നടത്തി സ്‌കൂൾ അടച്ചിരിക്കുകയാണ്.
ചൊറിച്ചിലുണ്ടായ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. പകർച്ചവ്യാധിയാണെന്നാണ് സംശയം. ആറാം ക്ലാസിലെ അഞ്ച് കുട്ടികൾക്കാണ് ആദ്യം ചൊറിച്ചിലുണ്ടായത്. പിന്നീടത് നൂറോളം കുട്ടികളിലേക്ക് പകരുകയായിരുന്നു. തുടർന്ന് ക്ലാസ് വൃത്തിയാക്കുകയും കുട്ടികളെ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റുകയുമെല്ലാം ചെയ്‌തെങ്കിലും ഫലമുണ്ടായില്ലെന്ന് അധ്യാപകർ പറഞ്ഞു. രക്ഷിതാക്കളാണ് വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചത്. കുട്ടികളുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും സംഭവം ആരോഗ്യവകുപ്പ് നിരീക്ഷിച്ച് തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)