Sorry, you need to enable JavaScript to visit this website.

'അർഷി'ന്റെ തണലിൽ എട്ടാമത് വിഭാഗം! ലീഗ് രാഷ്ട്രീയ പാർട്ടിയോ ആത്മീയ പാർട്ടിയോ? സാദിഖലി തങ്ങളോട് കെ.ടി ജലീൽ 

Read More

കോഴിക്കോട് - മുസ്‌ലിം ലീഗിന്റെ പച്ച പതാക പരലോക വിജയത്തിന് സഹായകരമാവുമെന്ന പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസംഗം ഷെയർ ചെയ്ത് വിമർശവുമായി മുൻമന്ത്രിയും എം.എൽ.എയുമായ ഡോ. കെ.ടി ജലീൽ രംഗത്ത്. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, ആത്മീയ പാർട്ടിയാണെന്നാണ് സാദിഖലി തങ്ങൾ പറഞ്ഞതിന്റെ വിവക്ഷയെന്ന് കെ.ടി ജലീൽ കുറിച്ചു.
 ഏഴു വിഭാഗമാണ് പരലോകത്ത് ദൈവീക സിംഹാസനത്തിന്റെ തണൽ കിട്ടുന്നവരുടെ കൂട്ടത്തിലുള്ളത്. അതിൽ എട്ടാമത്തെ വിഭാഗമായി പച്ചക്കൊടിയുടെ തണലിലുള്ളവരെയും സാദിഖലി തങ്ങൾ തന്റെ പ്രത്യേക അധികാരമുപയോഗിച്ച് കൂട്ടിച്ചേർത്തോ? എന്ന് 'പച്ചക്കൊടിയും 'അർഷി'ന്റെ തണലും' എന്ന തലക്കെട്ടിൽ എഴുതിയ എഫ്.ബി കുറിപ്പിൽ കെ.ടി ജലീൽ ചോദിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

പച്ചക്കൊടിയും 'അർഷി'ന്റെ തണലും!!!
സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളോ പാണക്കാട് പൂക്കോയ തങ്ങളോ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോ ഹൈദരലി തങ്ങളോ പറയാത്ത കാര്യമാണ് ഇപ്പോഴത്തെ ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിരിക്കുന്നത്. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, ആത്മീയ പാർട്ടിയാണ് എന്നാണ് സാദിഖലി തങ്ങൾ പറഞ്ഞതിന്റെ വിവക്ഷ. 
 പച്ചക്കൊടിയുടെ തണൽ ദൈവീക സിംഹാസനത്തിന്റെ തണലിലേക്ക് പരലോകത്ത് വിചാരണാ വേളയിൽ നയിക്കുമെന്നാണ് സാദിഖലി തങ്ങളുടെ പക്ഷം. അങ്ങിനെയെങ്കിൽ പച്ചക്കൊടിയുടെ തണലിലല്ലാതെ ജീവിച്ച് മൺമറഞ്ഞവരും ഇപ്പോൾ ജീവിക്കുന്നവരുമായ മുസ്ലിങ്ങൾക്കാർക്കും പരലോകത്ത് 'അർഷി'ന്റെ തണൽ കിട്ടില്ലെന്നാണോ? 
ഏഴുവിഭാഗമാണ് പരലോകത്ത് ദൈവീക സിംഹാസനത്തിന്റെ തണൽ കിട്ടുന്നവരുടെ കൂട്ടത്തിലുള്ളത്. അതിൽ എട്ടാമത്തെ വിഭാഗമായി പച്ചക്കൊടിയുടെ തണലിലുള്ളവരെയും സാദിഖലി തങ്ങൾ തന്റെ പ്രത്യേക അധികാരമുപയോഗിച്ച് കൂട്ടിച്ചേർത്തോ?
പച്ചക്കൊടിയുടെ തണലില്ലാതെ ജീവിച്ച മൗലാനാ അബുൽകലാം ആസാദിന് 'അർഷിന്റെ' തണൽ കിട്ടില്ലേ? പച്ചക്കൊടിയുടെ തണലില്ലാതെ പണ്ഡിത സൂര്യനായി ജ്വലിച്ച് നിന്ന ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ല്യാർക്ക് അർഷിന്റെ തണൽ ലഭിക്കുമോ? സി.എൻ അഹമദ് മൗലവിക്ക് അർഷിന്റെ തണൽ കിട്ടില്ലേ? വക്കം മൗലവിക്ക് അർഷിന്റെ തണൽ ലഭ്യമാവില്ലേ? ഉള്ളാൾ തങ്ങൾക്ക് അർഷിന്റെ തണൽ കിട്ടില്ലേ? മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന് അർഷിന്റെ തണൽ ലഭിക്കില്ലേ? സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾക്ക് അർഷിന്റെ തണൽ അപ്രാപ്യമാകുമോ? എ.പി അബ്ദുൽഖാദർ മൗലവിക്ക് അർഷിന്റെ തണൽ നിഷേധിക്കപ്പെടുമോ? 
വിശ്വാസിയായ പുതിയ വഖഫ് ബോർഡ് ചെയർമാൻ അഡ്വ: മുഹമ്മദ് സക്കീറിനെ നിരീശ്വരവാദിയാക്കി എഫ്.ബി പോസ്റ്റിട്ട പ്രമുഖ പണ്ഡിതൻ ഡോ: ബഹാവുദ്ദീൻ നദ്‌വി സാഹിബ്, സാദിഖലി തങ്ങളുടെ പ്രസ്താവനയിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ, ഒരു എഫ്.ബി പോസ്റ്റിട്ടാൽ നന്നായിരുന്നു. (സാദിഖലി തങ്ങളുടെ പ്രസംഗ വീഡിയോ ശകലമാണ് താഴെ)

Latest News