Sorry, you need to enable JavaScript to visit this website.

സാദിഖലി തങ്ങൾ സമസ്തയെ അവഹേളിച്ചു; സമസ്ത ലീഗിന്റെ പരലോക തൊഴിലാളി യൂണിയനല്ലെന്ന് മന്ത്രി ദേവർകോവിൽ

കോഴിക്കോട് - സമസ്തയെ മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അവഹേളിച്ചതായി ഐ.എൻ.എൽ നേതാവും മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സമസ്തയ്ക്ക് സ്വതന്ത്രമായ അഭിപ്രായമുണ്ടെന്നും ആരുടേയും അടിമയാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
 ലീഗിന്റെ താൽപര്യത്തിനനുസരിച്ച് സമസ്ത പ്രവർത്തിക്കണമെന്ന ധ്വനിയിലാണ് പി.എം.എ സലാമിന്റെ പരാമർശം. സമസ്തയുടെ 21 നേതാക്കൾ കത്തയച്ച വിഷയത്തിൽ ഇടപെട്ട് സാദിഖലി തങ്ങൾ മാന്യമായി പരിഹരിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, പി.എം.എ സലാമിനെ ന്യായീകരിച്ച് സമസ്തയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് സാദിഖലി തങ്ങൾ നടത്തിയത്. ഇവരുടെ പ്രസ്താവന കേട്ടാൽ ലീഗിന്റെ പരലോക തൊഴിലാളി യൂണിയനാണ് സമസ്തയെന്നാണ് തോന്നുക. സമസ്ത ഒരു വലിയ വിഭാഗത്തിന്റെ ആധികാരിക സംഘടനയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോൺകോൾ ലഭിച്ചാൽ എല്ലാമായെന്ന് കരുതുന്നവർ സമുദായത്തിലുണ്ടെന്ന വിമർശത്തിന് പിന്നാലെ സമസ്തയിലെ ചിലരെ സി.പി.എം കൈയ്യിലെടുത്തെന്നും അവർ ലീഗിനെ വിമർശിക്കാൻ സമസ്തയിലെ സ്ഥാനം ഉപയോഗിച്ചെന്നും പി.എം.എ.സലാം ആരോപിച്ചിരുന്നു. പി.എം.എ സലാമിന് പക്വതയില്ലെന്ന് നേരത്തെ സമസ്ത നേതാവ് മുക്കം ഉമർ ഫൈസിയും വിമർശിച്ചിരുന്നു. വിവാദത്തിൽ തലയിരിക്കുമ്പോൾ വാലാടേണ്ട കാര്യമില്ലെന്നും സമസ്തയുടെ മസ്തിഷ്‌കം ലീഗാണെന്നും 21 സമസ്ത പോഷക സംഘടനാ നേതാക്കളുടെ കത്തുമായി ബന്ധപ്പെട്ട് സാദിഖലി തങ്ങളും പ്രതികരിച്ചിരുന്നു. വിഷയത്തിൽ പാണക്കാട് സാദിഖലി തങ്ങളെ കാണാൻ ഇന്നലെ ചേർന്ന സമസ്ത മുശാവറ യോഗം തീരുമാനിച്ചിട്ടുണ്ട്. വാലല്ല, തലയെടുപ്പുള്ള നേതൃത്വം തന്നെയാണ് സാദിഖലി തങ്ങളെ നേരിട്ട് കണ്ട് കാര്യങ്ങൾ സംസാരിക്കുകയെന്നാണ് വിവരം.

Latest News