Sorry, you need to enable JavaScript to visit this website.

എത്രകാലം ഇതൊക്കെ നടക്കും; ചുളിവില്ലാത്ത ഐശ്വര്യ റായിയോട് ആരോധകര്‍

മുംബൈ- ബോളിവുഡ് നടിയും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായിയുടെ പുതിയ ഫോട്ടോകളോട് പ്രതികരിച്ച് സോഷ്യല്‍ മീഡിയ. പാരീസില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്.
ഇവന്റില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രമിലാണ് പങ്കുവെച്ചത്. പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്ര രൂപകല്‍പന ചെയ്ത കറുത്ത നീളമുള്ള ഗൗണില്‍ ഐശ്വര്യ റായി അതി മനോഹരിയായി കാണപ്പെടുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സെലിബ്രിറ്റികളില്‍ മാത്രമല്ല, ആരാധകരിലും ഐശ്വര്യയുടെ പുതിയ  പോസ്റ്റ് പെട്ടെന്ന് ശ്രദ്ധയും പ്രശംസയും നേടി. അഭിഷേക് ബച്ചന്‍, മനീഷ് മല്‍ഹോത്ര, സോഫി ചൗദ്രി എന്നിവരടക്കമുള്ളവര്‍ നടിക്ക് പിന്തുണമായെത്തി.  

അതേസമയം, ചില ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ എയര്‍ബ്രഷിംഗിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു. എഡിറ്റഡ് ചിത്രങ്ങളാണെന്ന് വാദിച്ചവരും ധാരാളം. ഐശ്വര്യക്കൊപ്പം മകള്‍ ആരാധ്യയും ഉണ്ടായിരുന്നു. പ്രായമാകുന്നത് മറയ്ക്കാന്‍ ഫോട്ടോ എഡിറ്റ് ചെയ്ത് എത്രനാള്‍ ഇങ്ങനെ മുന്നോട്ട് പോകുമെന്നാണ് ആരാധകരുടെ ചോദ്യം. 2022ല്‍ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍ 2 എന്ന ചിത്രത്തിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്.

 

Latest News