പട്‌ന-അപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം ബീഹാര്‍ പോലീസ് കനാലില്‍ തള്ളി. മൂന്ന് പോലീസുകാര്‍ മൃതദേഹം വലിച്ചിഴച്ച് കനാലിലേക്ക് വലിച്ചെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മരിച്ചയാളോട് കാണിച്ച മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു.
മുസാഫര്‍പൂരിലെ ഫകുലി ഒ.പി ഏരിയയിലെ ധോധി കനാല്‍ പാലത്തിന് സമീപമാണ് സംഭവം. രണ്ട് പോലീസുകാര്‍ രക്തം പുരണ്ട മൃതദേഹം വലിച്ചിഴക്കുന്നതാണ് വീഡിയോ. തുടര്‍ന്ന് മൃതദേഹം കനാലിലേക്ക് വലിച്ചെറിയാന്‍ സഹായിക്കാന്‍ മൂന്നാമത്തെ പോലീസുകാരന്‍ ചേരുന്നു.
ട്രക്ക് ഇടിച്ച് മരിച്ച വൃദ്ധന്റെ ശരീരത്തില്‍നിന്ന് എടുക്കാന്‍ പറ്റുന്നവ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചുവെന്നും ബാക്കിയാണ് കനാലിലേക്ക് വലിച്ചെറിഞ്ഞതെന്നും സംഭവത്തെക്കുറിച്ച് ഫകുലി ഒപി ഇന്‍ചാര്‍ജ് മോഹന്‍ കുമാര്‍ പറഞ്ഞു. മരിച്ചയാളുടെ ശരീരഭാഗങ്ങളും വസ്ത്രങ്ങളും റോഡില്‍ കുടുങ്ങിയതിനാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മുഴുവന്‍ വീണ്ടെടുക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഞായറാഴ്ച രാവിലെയാണ് ഇയാള്‍ റോഡപകടത്തില്‍ പെട്ടതെന്നും വിവരമറിഞ്ഞ് പോലീസ് അപകടസ്ഥലത്തെത്തി മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് (എസ്‌കെഎംസിഎച്ച്) അയച്ചുവെന്നും
വീഡിയോ വൈറലായതിനെ തുടര്‍ന്ന് മുസാഫര്‍പൂര്‍ പോലീസ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
വൈറലായ വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
അതേസമയം, വീഡിയോ വൈറലായതോടെ വലിച്ചെറിഞ്ഞ ഭാഗങ്ങള്‍ കനാലില്‍നിന്ന് പോലീസ് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.