ജറൂസലം-ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കു സമീപം താമസിക്കുന്ന ഫലസ്തീനികള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
തിന്മയുടെ നഗരത്തില്‍ ഹമാസ് ഒളിച്ചിരിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ എല്ലാ സ്ഥലങ്ങളും തരിപ്പണമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ എല്ലായിടത്തും എല്ലാ ശക്തിയോടെയും പ്രവര്‍ത്തിക്കാന്‍ പോകുകയാണെന്നും ഗാസയിലെ ജനങ്ങള്‍ക്ക് പുറത്തു കടക്കുന്നതാണ് നല്ലതെന്നും ഹ്രസ്വ ടെലിവിഷന്‍ പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഫലസ്തീന്‍ ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസ് ശനിയാഴ്ച ഇസ്രായിലിനെതിരെ നടത്തിയ ഏറ്റവും വലിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഗാസയില്‍നിന്ന് റോക്കറ്റുകള്‍ തൊടുത്തതിനു പുറമെ, ഗാസയ്ക്ക് സമീപമുള്ള നിരവധി ഇസ്രായില്‍ പട്ടണങ്ങളിലേക്കും സൈനിക താവളങ്ങളിലേക്കും ഹമാസ് പോരാളികള്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇറാന്‍ പിന്തുണയുള്ള ഹമാസ് സംഘം യുദ്ധം പ്രഖ്യാപിച്ചിരിക്കയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
ശത്രു ഒരിക്കലും അറിയാത്ത തരത്തിലുള്ള വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.