ജക്കാർത്ത-പന്നിയിറച്ചി കഴിക്കുന്നതിന് മുമ്പ് ഇസ്ലാമിക പ്രാർത്ഥന ചൊല്ലുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് ഇന്തോനേഷ്യയിലെ ടിക് ടോക്ക് താരത്തിന് രണ്ട് വർഷത്തെ തടവ് ശിക്ഷ. മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് വ്യാപകമായി അപലപിക്കപ്പെട്ട പ്രവൃത്തിയാണ് ടിക്ടോക്ക് വനിതക്ക് ശിക്ഷിക്കുന്നതിന് കാരണമായത്.മുസ്ലിം എന്നവകാശപ്പെടുന്ന ലിന മുഖർജിക്കാണ് ശിക്ഷ. ക്രിസ്പിയായ പന്നിയിറച്ചി തൊലി കഴിക്കുന്നതിന് മുമ്പ് 'ദൈവത്തിന്റെ നാമത്തിൽ' എന്ന് ഉച്ചരിക്കുമ്പോൾ ലിന മുഖർജി വിറയ്ക്കുന്നത് വീഡിയോയിൽ കാണാം.
ടിക് ടോക്കിൽ ദശലക്ഷക്കണക്കിന് കാഴ്ച്ചകൾ നേടിയ 33 കാരിയുടെ വീഡിയോയെ കുറിച്ച് പ്രദേശവാസിയാണ് റിപ്പോർട്ട് ചെയ്തത്. മത വിശ്വാസികൾക്കും പ്രത്യേക ഗ്രൂപ്പുകൾക്കുമെതിരെ വിദ്വേഷം വളർത്താൻ ഉദ്ദേശിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് ഇവർ കുറ്റക്കാരിയാണെന്ന് പലേംബാംഗിലെ കോടതി കണ്ടെത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ലീന മുഖർജിക്ക് കനത്ത പിഴയും ചുമത്തിയിട്ടുണ്ട്. 250 ദശലക്ഷം റുപ്പിയ നൽകാനാണ് ഉത്തരവ്. ആഗോളതലത്തിൽ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ, ഇസ്ലാമിക നിയമപ്രകാരം പന്നിയിറച്ചി നിഷിദ്ധമാണ്.
തെറ്റ് ചെയ്തുവെന്ന് അറിയാമെങ്കിലും ഇത്രയും കഠിനമായ ശിക്ഷ ഞാൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ലീന മുഖർജി പ്രാദേശിക വാർത്താ സ്റ്റേഷനായ മെട്രോ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. . രാജ്യത്തെ ഉന്നത ഇസ്ലാമിക വൈദിക സംഘടനയായ ഇന്തോനേഷ്യൻ ഉലമ കൗൺസിൽ വീഡിയോ ദൈവനിന്ദയാണെന്ന് വിലയിരുത്തിയിരുന്നു. ജനപ്രിയ ഉള്ളടക്ക സ്രഷ്‌ടാവായ ലിന മുഖർജിക്ക് രണ്ട് ടിക്‌ടോക്ക് അക്കൗണ്ടുകളുണ്ട്, ഏറ്റവും വലിയ അക്കൗണ്ടിന് 2.2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.