കൊല്ലം-ഓണം ബംപർ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് വെട്ടേറ്റ് മരിച്ചു. ചവറ തേവലക്കരയിലാണ് സംഭവം. തേവലക്കര സ്വദേശി ദേവദാസ് (37) ആണ് മരിച്ചത്. ദേവദാസിന്റെ സുഹൃത്ത് അജിത്തിനെ (39) പോലീസ് കസ്റ്റഡിയിലെടുത്തു.
ദേവദാസ് ഓണം ബംപറെടുത്ത് അജിത്തിനെ ഏൽപ്പിച്ചിരുന്നു. നറുക്കെടുപ്പിനു മുൻപ് ടിക്കറ്റ് തിരിച്ചു ചോദിച്ചതോടെ തർക്കമായി. വാക്കുതർക്കത്തിനിടെ അജിത്ത് ദേവദാസിന്റെ കയ്യിൽ വെട്ടുകയായിരുന്നു. രക്തംവാർന്നാണ് ദേവദാസ് മരിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദേവദാസിനെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ നടത്തിയ ശ്രമം അജിത് തടഞ്ഞു. പോലീസ് എത്തി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു അവിടെ നിന്നും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)