കൊൽക്കത്ത- വിമാനത്തിന്റെ ചില്ലുകളിലൊന്നിൽ വിള്ളൽ കണ്ടതിനെ തുടർന്ന് മുംബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം കൊൽക്കത്തയിലേക്ക് മടങ്ങി. പറന്നുയർന്നതിന് ശേഷമാണ് വിമാനത്തിന്റെ ചില്ലുകളിലൊന്നിൽ വിള്ളൽ കണ്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എസ്‌ജി-515 എന്ന വിമാനം 176 യാത്രക്കാരും ആറ് ജീവനക്കാരുമായി രാവിലെ 6.17നാണ് കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്. ആകാശമധ്യേ വിമാനത്തിന്റെ ക്യാബിൻ ജീവനക്കാരാണ് വിള്ളൽ കണ്ടത്. അവർ ഉടൻ തന്നെ പൈലറ്റിനെ വിവരമറിയിക്കുകയും അദ്ദേഹം കൊൽക്കത്ത വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയുമായിരുന്നു. ലാൻഡ് ചെയ്യാൻ അനുമതി ലഭിച്ചതിനെ തുടർന്ന് 7.45 ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. സംഭവം യാത്രക്കാരിൽ പരിഭ്രാന്തി പരത്തിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)